7000 രൂപയ്ക്ക് വാങ്ങിയ വാച്ച് 41 ലക്ഷത്തിലേറെ രൂപയ്ക്ക് ലേലത്തില്‍ വിറ്റു. 1964ല്‍ 7000 രൂപയ്ക്കു വാങ്ങിയ റോളക്‌സ് വാച്ചാണ് 41,11,692 രൂപയ്ക്കാണ് ബ്രിട്ടനില് ലേലത്തില്‍ വിറ്റത്.
|
1953ല്‍ അവതരിപ്പിച്ച റോളക്‌സിന്റെ ദ ഡൈവേഴ്‌സ് വാച്ച് എന്നറിയപ്പെടുന്ന സബ്മറൈന്‍ മോഡലാണ് വന്‍ തുകയ്ക്ക് ലേലത്തില്‍ പോയത്. 100 മീറ്റര്‍ വെള്ളത്തിനടിയില്‍ വരെ വാട്ടര്‍പ്രൂഫ് ആയി പ്രവര്‍ത്തിക്കുന്ന വാച്ചാണിത്. ഇപ്പോള്‍ ഈ മോഡലിന് 300 മീറ്ററാണ് വാട്ടര്‍പ്രൂഫ് ഗാരന്റി.
റോയല്‍ നേവിയിലെ ഹെലികോപ്ടറുകളിലെ ഡൈവറായിരുന്ന സൈമണ്‍ ബാര്‍നറ്റ് ആണ് ഈ വാച്ച് വാങ്ങിയിരുന്നത്. അദ്ദേഹം 2019ല്‍ മരിച്ചു. അദ്ദേഹത്തിന്റെ മകനായ പീറ്റ് ബാര്‍നറ്റ് ആണ് വാച്ച് ലേലത്തില്‍ വച്ചത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


