20
Jul 2024
Tue
20 Jul 2024 Tue
Rolls-Royce Ex Designer Head Ian Cameron Stabbed To Death

ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിൻ്റെ മുൻ ഡിസൈനർ മേധാവിയും വിൻ്റേജ് കാർ വിദ​ഗ്ധനുമായ ഇയാൻ കാമറൂണി(74)നെ ജർമനിയിലെ വീട്ടിൽ കയറി കുത്തിക്കൊന്നു. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് ഇയാൻ കൊല്ലപ്പെട്ടത്. ഇയാൻ്റെ ഭാര്യ വിറിന ക്ലൂസ് മതിൽ ചാടി അയൽവാസിയുടെ വീട്ടിൽ കയറിയതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രിട്ടീഷ് പൗരനായ ഇയാൻ കാമറൂൺ ഭാര്യ വിറിന ക്ലൂസിനൊപ്പം ജർമനിയിലെ ഹെർഷിങ്ങിലായിരുന്നു താമസം. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്ന വീട്ടിലെ ​ഗാരേജിലേക്കുള്ള വൈദ്യുതി കേബിളുകൾ മുറിച്ച ശേഷമായിരുന്നു മോഷ്ടാവെത്തിയത്. അക്രമിയെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.
റോൾസ് റോയ്സിന്റെ ​ഗോസ്റ്റ്, ഫാൻ്റം, 3 സീരീസ് എന്നിവയുടെ രൂപകൽപ്പനയിൽ സുപ്രധാന പങ്കുവഹിച്ചയാളാണ് ഇയാൻ കാമറൂൺ. 1998ൽ ബിഎംഡബ്ല്യു റോൾസ് റോയ്സ് ഏറ്റെടുത്തപ്പോൾ മുതലാണ് ഇയാൻ ഇതിന്റെ രൂപകൽപ്പനാ വിഭാ​ഗം മേധാവിയായത്.