19
Dec 2024
Thu
19 Dec 2024 Thu
Ronaldo genuinely wants to convert to Islam revealed by co player

ഇസ്‌ലാം ആശ്ലേഷണത്തിന് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസവും സൗദി ക്ലബ്ബായ അല്‍ നസ് ര്‍ താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ താല്‍പര്യം കാണിച്ചിരുന്നതായി വെളിപ്പെടുത്തല്‍. അല്‍ നസ്‌റിന്റെ മുന്‍ ഗോള്‍കീപ്പര്‍ വലീദ് അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്ലാമിനോട് ക്രിസ്റ്റ്യാനോക്ക് വലിയ ആദരവാണെന്നും കൂടുതലറിയാന്‍ താല്‍പര്യം കാണിച്ചിരുന്നുവെന്നും അല്‍ ഹിസ അല്‍ ആഖിറ എന്ന
അറബ് ടെലിവിഷന്‍ ഷോയിലാണ് അബ്ദുല്ല വെളിപ്പെടുത്തിയത്. 2017 മുതല്‍ 2024 വരെ അല്‍ നസ്‌റിന്റെ ഗോള്‍കീപ്പറായിരുന്ന അബ്ദുല്ല റൊണാള്‍ഡോക്കൊപ്പം കളിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റൊണാള്‍ഡോ ശരിക്കും ഇസ്‌ലാം ആശ്ലേഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. താന്‍ അദ്ദേഹത്തോട് ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം മതപരിവര്‍ത്തനത്തിന് താല്‍പര്യം പ്രകടിപ്പിച്ചു. അദ്ദേഹം ടീമിലുള്ള എല്ലാവരോടും ഇസ്ലാം വിശ്വാസപ്രകാരമുള്ള പ്രാര്‍ഥനയില്‍ ഏര്‍പ്പെടാന്‍ പറയാറുണ്ട്. സൗദി അറേബ്യയുടെ സംസ്‌കാരത്തെ കുറിച്ച് തുടക്കത്തില്‍ അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം തന്നോട് വിശദമായി അദ്ദേഹം ചോദിക്കാറുണ്ടായിരുന്നുവെന്നുമായിരുന്നു വലീദ് അബ്ദുല്ലയുടെ വാക്കുകള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക