13
Apr 2023
Sun
13 Apr 2023 Sun

കീവ്: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ അധ്യക്ഷപദവി റഷ്യക്ക്. രക്ഷാസമിതിയിലെ 15 രാജ്യങ്ങള്‍ ഓരോ മാസവും അധ്യക്ഷ സ്ഥാനം വഹിക്കുന്നതാണ് രീതി. ഇതുപ്രകാരമാണ് ഈ മാസം പദവി റഷ്യക്ക് ലഭിച്ചത്. 2022 ഫെബ്രുവരിയിലാണ് റഷ്യ മുമ്പ് അധ്യക്ഷ സ്ഥാനം വഹിച്ചത്. ‘കാര്യക്ഷമമായ ബഹുമുഖത്വം’ എന്ന വിഷയത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് രക്ഷാസമിതിയെ നയിക്കുക. ഏപ്രില്‍ 25ന് പശ്ചിമേഷ്യ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിനിടെ റഷ്യ അധ്യക്ഷത വഹിക്കുന്നതിനെ യുഎസും ഉക്രൈനും രംഗത്തുവന്നു. യുഎൻ ചാർട്ടർ നിരന്തരം ലംഘിക്കുകയും അയൽരാജ്യത്ത് അധിനിവേശം നടത്തുകയും ചെയ്ത റഷ്യക്ക് യുഎൻ രക്ഷാസമിതിയിൽ ഒരു സ്ഥാനവുമില്ലെന്നും നിർഭാഗ്യവശാൽ അവർ രക്ഷാസമിതിയിൽ ഉണ്ടായിപ്പോയെന്നും വൈറ്റ് ഹൗസ് വക്താവ് കരൈൻ ജീൻ പിയറി പറഞ്ഞു. റഷ്യയുടെ അധ്യക്ഷ സ്ഥാനം അന്താരാഷ്ട്ര സമൂഹത്തിന്റെ കരണത്തേറ്റ അടിയാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. അതൊരു തമാശയാണെന്നും അവർ അധ്യക്ഷ സ്ഥാനത്തെ പരിഹസിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക