18
Jun 2023
Sun
18 Jun 2023 Sun

റഷ്യന്‍ വിനോദസഞ്ചാരി സ്രാവിന്റെ ആക്രമണത്തില്‍ മരിച്ചു. 23കാരനായ വ്‌ളാദിമിര്‍ പോപോവ് ആണ് മരിച്ചത്. ഈജിപ്തിലെ ഹുര്‍ഗാദ നഗരത്തിലെ ചെങ്കടല്‍ റിസോര്‍ട്ടിലെത്തിയ വ്‌ളാദിമിര്‍ പോപോവ് കടലില്‍ നീന്താനിറങ്ങിയപ്പോഴായിരുന്നു സ്രാവിന്റെ ആക്രമണമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് നിലവിളിച്ചു കൊണ്ട് തീരത്തേക്ക് വരാന്‍ ശ്രമിച്ചെങ്കിലും സ്രാവ് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തീരത്തുള്ളവര്‍ക്കും യുവാവിന്റെ അടുത്തേക്ക് എത്താനായില്ല.

രണ്ടുമണിക്കൂറോളം യുവാവിനെയിട്ട് തട്ടിക്കളിച്ച സ്രാവ് അവസാനം അടിത്തട്ടിലേക്ക് യുവാവിനെ വലിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതിനു ശേഷം കുറച്ചാളുകള്‍ ചേര്‍ന്ന് ഈ സ്രാവിനെ തല്ലിക്കൊന്നു.