ബെര്‍ലിന്‍: സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെയെ ജര്‍മ്മന്‍ ബുണ്ടസാ ലീഗ് പ്രമുഖരായ ബയേണ്‍ മ്യുണിക്ക് സസ്‌പെന്റ് ചെയ്തു.ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ തോല്‍വി വഴങ്ങിയ ശേഷം ഡ്രസ്സിങ് റൂമില്‍ വച്ച് സഹതാരം ലിറോയ് സാനേയെ സാദിയോ മാനെ മുഖത്തടിച്ചിരുന്നു. തുടര്‍ന്നാണ് താരത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഒരു മല്‍സരത്തിലേക്കാണ് താരത്തിന്റെ സസ്‌പെന്‍ഷന്‍. ചാംപ്യന്‍സ് ലീഗ് മല്‍സരത്തിന് ശേഷം ഇരുതാരങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്നാണ് സാദിയോ മാനെ സാനേയെ അടിച്ചത്. അടിയുടെ ആഘാതത്തില്‍ സാനേയുടെ ചുണ്ട് മുറിഞ്ഞിരുന്നു. പിന്നീട് ഇരുതാരങ്ങളും മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാനെയുടെ ഭാഗത്താണ് തെറ്റ് എന്ന് കണ്ടെത്തിയ ശേഷം ബയേണ്‍ നടപടിയെടുക്കുകയായിരുന്നു. സസ്‌പെന്‍ഷന് പുറമെ പിഴയും ശിക്ഷയായി ലഭിച്ചിട്ടുണ്ട്. ചാംപ്യന്‍സ് ലീഗ് ആദ്യ പാദ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വിയാണ് ബയേണ്‍ വഴങ്ങിയത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


