16
Dec 2024
Tue
16 Dec 2024 Tue
Sadiqali Thangal presents a gift to the Pope at the Vatican

വത്തിക്കാന്‍ സിറ്റി: ശ്രീനാരായണ ഗുരു സംഘടിപ്പിച്ച പ്രഥമ ‘സര്‍വമത സമ്മേളനത്തിന്റെ’ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിയ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം സ്‌നേഹോപഹാരമായി മാര്‍പ്പാപ്പക്ക് പുസ്തകവും സമ്മാനിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാനാത്വങ്ങള്‍ക്കിടയിലും ഐക്യം ഊട്ടിയുറപ്പിക്കുകയും ഭിന്നതകള്‍ക്കിടയിലും യോജിപ്പുള്ള സഹവര്‍ത്തിത്വം ഉറപ്പാക്കുകയും ചെയ്യണമെന്ന് മാര്‍പ്പാപ്പ സമ്മേളനത്തില്‍ നല്‍കിയ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. ആരോടും ഒരു തരത്തിലും ഒരു തലത്തിലും വിവേചനം ഉണ്ടാകരുതെന്നാണ് ശ്രീ നാരായണ ഗുരു മുന്നോട്ടു വെച്ച ആശയം. ആ സന്ദേശം ഇന്നത്തെ നമ്മുടെ ലോകത്തിന് പ്രസക്തമാണ്. ജനങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന സംഭവങ്ങള്‍ക്ക് നാം സാക്ഷ്യം വഹിക്കുന്നു. ഖേദകരമെന്നു പറയട്ടെ, വിവേചനത്തിന്റെയും ബഹിഷ്‌കരണത്തിന്റെയും പ്രദര്‍ശനങ്ങള്‍, വംശീയമോ സാമൂഹികമോ ആയ ഉത്ഭവം, വംശം, നിറം, ഭാഷ, മതം എന്നിവയുടെ അധിഷ്ഠിത സംഘര്‍ഷങ്ങളും അക്രമങ്ങളും അധിഷ്ഠിതമായ നിരവധി വ്യക്തികളുടെയും സമൂഹങ്ങളുടെയും ദൈനംദിന അനുഭവമാണ്. പ്രത്യേകിച്ച് ദരിദ്രരും ശക്തിയില്ലാത്തവരും ശബ്ദമില്ലാത്തവരും. മാര്‍പ്പാപ്പ പറഞ്ഞു.

അല്‍അസ്ഹര്‍ അഹ്മദ് അല്‍തയ്യീബിന്റെ ഗ്രാന്‍ഡ് ഇമാമുമായി ചേര്‍ന്ന് ഞാന്‍ ഒപ്പുവെച്ച ലോക സമാധാനത്തിനും ഒരുമിച്ചു ജീവിക്കുന്നതിനുമുള്ള മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയില്‍, ദൈവം ‘എല്ലാ മനുഷ്യരെയും അവകാശങ്ങളിലും കടമകളിലും അന്തസ്സിലും തുല്യരായി സൃഷ്ടിച്ചിരിക്കുന്നു, ഒപ്പം വിളിക്കുകയും ചെയ്തു. അവര്‍ ഒരുമിച്ച് സഹോദരങ്ങളും സഹോദരിമാരും ആയി ജീവിക്കണമെന്നണ് ഉന്നിപ്പറയുന്നത്. മതങ്ങളുടെ മഹത്തായ പഠിപ്പിക്കലുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നതാണ് ലോകത്തിന്റെ പ്രശ്‌നം. സമാധാനം മുറുകെപിടിക്കണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

കര്‍ദിനാള്‍ ലസാരു, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മോണ്‍സിങ്ങൂര്‍ ഇന്‍ഡുനില്‍ ജെ.കൊടിത്തുവാക്, കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, കര്‍ണ്ണാടക സ്പീക്കര്‍ യു.ടി.ഖാദര്‍ ഫരീദ്, സംഘാടക സമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, സമിതി ജനറല്‍ കണ്‍വീനര്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ, ശിവഗിരി തീര്‍ത്ഥാടനം ചെയര്‍മാന്‍ കെ.മുരളി, സഞ്ജീവനി വെല്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രഘുനാഥന്‍ നായര്‍, കെ.ജി.ബാബുരാജന്‍  പ്രസംഗിച്ചു.

Sadiqali Thangal presents a gift to the Pope at the V