07
Mar 2024
Sat
07 Mar 2024 Sat
safa mariyam grand daughter of najeeb dies

നജീബിന്റെ സമാനതകളില്ലാത്ത മരുഭൂ ജീവിതവും കഷ്ടപ്പാടുകളും വരച്ചുകാട്ടുന്ന പൃഥ്വി രാജ് ചിത്രം ആടുജീവിതം ആഗോളറിലീസിന് ഒരുങ്ങിനില്‍ക്കെ നജീബിന്റെ മകന്‍ ആറാട്ടുപുഴ തറയില്‍ സഫീറിന്റെ മകള്‍ സഫാ മറിയം(ഒന്നരവയസ്സ്)മരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്ന് ആടുജീവിതം പുസ്തകം രചിച്ച ബെന്യാമിന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഫീര്‍- മുബീന ദമ്പതികളുടെ ഏക മകളാണ് സഫാ മറിയം. ശ്വാസംമുട്ടലിനെ തുടര്‍ന്ന് കുട്ടിയെ വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്.

മസ്‌കത്തിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബ്ള്‍ സെക്ഷനില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ് സഫീര്‍. സഫീര്‍ നാട്ടിലെത്തിയ ശേഷം കബറടക്കം രാവിലെ പടിഞ്ഞാറേ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക