23
Jan 2023
Fri
23 Jan 2023 Fri

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ സാനിയാ മിര്‍സാ-രോഹന്‍ ബൊപ്പെണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിന്റെ ലൂയിസ സ്‌റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തിനോട് 7-6, 6-2 സെറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. കരിയറിലെ അവസാന ഗ്രാന്‍സ്ലാം ഫൈനലാണ് സാനിയ മെല്‍ബണില്‍ താരം കളിച്ചത്. വിടവാങ്ങല്‍ മല്‍സരത്തില്‍ കിരീടം നേടാമെന്ന മോഹമാണ് അസ്തിമിച്ചത്. മല്‍സരശേഷം കണ്ണീരോടെയാണ് താരം വേദി വിട്ടത്. ഇടവേളയ്ക്ക് ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയ മികച്ച ഫോമിലൂടെയാണ് കടന്ന് പോയത്. ഡബിള്‍സിലും മികസ്ഡ് ഡബിള്‍സിലും മൂന്ന് വീതം ഗ്രാന്‍സ്ലാം കിരീടങ്ങള്‍ മിര്‍സ സ്വന്തമാക്കിയിട്ടുണ്ട്. 2015ല്‍ സാനിയ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തായിരുന്നു. 2005ല്‍ ടെന്നിസ് കരിയര്‍ ആരംഭിച്ച സാനിയ ഫെബ്രുവരിയോടെ ടെന്നിസില്‍ നിന്ന് വിരമിക്കുമെന്ന് അറിയിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>