സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി-20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തുമെന്ന് ക്രിക്ക്ബസ് ആണ് റിപോർട്ട് ചെയ്തത്. വാഹനാപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്ത് ഉടൻ തിരികെയെത്താത്ത സാഹചര്യത്തിൽ വിക്കറ്റ് കീപ്പറായി സഞ്ജു ടീമിലെത്തുമെന്നാണ് റിപോർട്ട്.
|
മുംബൈ യുവതാരം യശസ്വി ജയ്സ്വാൾ ടെസ്റ്റ് ടീമിൽ അരങ്ങേറുമെന്നും റിപോർട്ടിൽ പറയുന്നു. ടെസ്റ്റ് പരമ്പരയിൽ നിന്ന് പേസർ മുഹമ്മദ് ഷമിയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഉമ്രാൻ മാലിക്ക്, അർഷ്ദീപ് സിംഗ് എന്നിവർ ടീമിൽ ഇടം നേടും. വിക്കറ്റ് കീപ്പറായി കെഎസ് ഭരത് തുടരും.
അടുത്ത മാസം 12 മുതലാണ് വിൻഡീസ് പര്യടനം. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 24ന് അവസാനിക്കും. ജൂലായ് 27, 29, ആഗസ്ത് 1 എന്നീ തീയതികളിൽ ഏകദിന മത്സരങ്ങളും ആഗസ്ത് 3, 6, 8, 12, 13 എന്നീ തീയതികളിൽ ടി-20 മത്സരങ്ങളും നടക്കും. ഇതിൽ അവസാനത്തെ രണ്ട് ടി-20കൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ് നടക്കുക.


