18
Jun 2024
Tue
ചെറിയ ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ് വരുന്നു.
|

‘കേരളാ ലൈവ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. ചിത്രത്തില്‍ നൂറിലധികം പുതുമുഖ താരങ്ങള്‍ അണിനിരക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.

ക്യാമറ ഒഴികെ ബാക്കി വര്‍ക്കുകളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചെയ്യുന്നത്. കുളു, മണാലി, കശ്മീര്‍ എന്നിവിടങ്ങളിലായി ഇനി പാട്ടിന്റെ ചിത്രീകരണം ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചു.

തനിക്കൊപ്പം ഡയലോഗ് ഉള്ള നൂറിലധികം പുതുമുഖ നടീനടന്മാര്‍ അഭിനയിക്കുന്നുവെന്നും സന്തോഷ് പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
Dear Facebook family,
വെറും 5 ലക്ഷം രൂപാ ബഡ്ജറ്റിൽ ഒരുങ്ങുന്ന
എൻ്റെ 12 മത്തെ സിനിമ “കേരളാ ലൈവ്” രണ്ടാം ഷെഡ്യൂൾ ഉടനെ ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു.. എന്നോടൊപ്പം ഡയലോഗ് ഉള്ള 100 + പുതുമുഖ നടീ നടൻമാർ അഭിനയിക്കുന്നു.
ആദ്യ schedule കഴിഞ്ഞതിൽ പിന്നെ മഴ, എൻ്റെ ചില കുഞ്ഞു ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ ആയി തുടർച്ചയായി യാത്രയിൽ ആയതിനാൽ കുറേ സമയം പോയതാണ് ഒരു ചെറിയ ഗ്യാപ് വരുവാൻ കാരണം. ചില ഗാനങ്ങൾ ഷില്ലോങ്, ഡാർജിലിംഗ് ഭാഗത്ത് ഷൂട്ട് ചെയ്ത് കഴിഞ്ഞ്.. ആകെ 8 പാട്ട് ഉണ്ടേ.. ബാക്കി ഗാനങ്ങൾ കുളു, മണാലി, കാശ്മീർ ഉടനേ ചെയ്യണം.. രണ്ടു സംഘട്ടനങ്ങൾ ഷൂട്ട് ചെയ്ത് കഴിഞ്ഞ് ട്ടോ. ബാക്കി ഈ schedule ലിൽ പൂർത്തി ആക്കണം..
ക്യാമറ ഒഴികെ എല്ലാ ജോലികളും ഞാൻ
ഒറ്റക്ക് ചെയ്യുന്നു.
എഡിറ്റിങ് , ഡബ്ബിംഗ് ജോലികൾ ഉടനേ ചെയ്ത് തീര്ത്തു ഓണം റിലീസ് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നു..
By Santhosh Pandit (പണ്ഡിറ്റിനെ പോലെ ആരുമില്ല..)
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





