22
Feb 2023
Mon
22 Feb 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: 2022-23സീസണിലെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ ഗോള്‍ കീപ്പര്‍ വി മിഥുന്‍ ആണ് നയിക്കുക. യോഗ്യതാ ഘട്ടം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളാണ് ഫൈനല്‍ റൗണ്ട് ടീമില്‍ ഉള്ളത്. അജേഷിന് പകരം അര്‍ജുനും ജെറിറ്റോയ്ക്ക് പകരം സഞ്ചു ഗണേഷും ടീമില്‍ ഇടം നേടി. ഭുവനേശ്വറില്‍ ഈ മസാം 10 മുതല്‍ 20 വരെയാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. നോക്കൗട്ട് മത്സരങ്ങള്‍ സൗദി അറേബ്യയിലാണ്.

ടീം:
ഗോള്‍ കീപ്പര്‍മാര്‍- മിഥുന്‍.വി (ക്യാപ്റ്റന്‍) അല്‍കേഷ് രാജ്, അജ്മല്‍ പി.എ.

പ്രതിരോധനിര- മനോജ് എം, ഷിനു ആര്‍, അമീന്‍, ബെല്‍ജിന്‍ ബോള്‍സ്റ്റര്‍, മുഹമ്മദ് സലിം, സച്ചു സിബി, അഖില്‍ ചന്ദ്രന്‍, സഞ്ചു ഗണേഷ്

മധ്യനിര- ഹൃഷിദത്ത്, റാഷിദ് എം, ഗിഫ്റ്റി സി ഗ്രേഷ്യസ്, നിജോ ഗില്‍ബെര്‍ട്ട്, അര്‍ജുന്‍ വി, റിസ്വാനലി, വിശാഖ് മോഹനന്‍, അബ്ദു റഹീം

മുന്നേറ്റനിര- വിഘ്‌നേഷ് എം, നരേഷ് ബി, ജോണ്‍ പോള്‍