22
Jan 2023
Sat
22 Jan 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐയുടെ വാർഷിക മെയിന്റനൻസ് ചാർജുകൾ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് ഈടാക്കാൻ സാധ്യത. അതിനാൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 147.50 രൂപ ഡിഡക്ട് ചെയ്തിരിക്കുന്നു എന്ന സന്ദേശം ഏതുസമയവും നിങ്ങൾക്ക് ലഭിക്കാം.

നിങ്ങൾ അത്തരം വിനിമയങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്നതിനാൽ സംശയിക്കേണ്ട സാഹചര്യം ഇവിടെയില്ല. ഉപയോഗിച്ച എടിഎം ഡെബിറ്റ് കാർഡിന്റെ വാർഷിക മെയിന്റനൻസ്/സർവീസ് ചാർജ് എന്ന നിലയ്ക്കാണ് ഈ തുക ഈടാക്കുന്നത്.

എസ്ബിഐ ആനുവൽ മെയിന്റനൻസ് ഫീസായി 125 രൂപയാണ് ഈടാക്കുന്നത്. ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഡെബിറ്റ് കാർഡുകൾക്കുമേൽ 18% ജിഎസ്ടിയും ഈടാക്കുന്നു. ഇത്തരത്തിൽ 125 രൂപയുടെ കൂടെ ജിഎസ്ടി കൂടി കൂട്ടുമ്പോഴുള്ള തുകയാണ് 147.50 രൂപ എന്നത്.

വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാർഡ് അനുബന്ധ വിനിമയങ്ങൾക്കുള്ള ട്രാൻസാക്ഷൻ ഫീസുകൾ എസ്ബിഐ കാർഡ്‌സ് & പേയ്‌മെന്റ് സർവീസസ് പുതുക്കിയിട്ടുമുണ്ട്.