18
Nov 2024
Fri
18 Nov 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വായ്പാനിരക്ക് വര്‍ധിപ്പിച്ചു. (SBI raises lending rates by 5 basis points for THESE tenures). ഇന്ന് മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ എടുക്കുന്ന വായ്പകള്‍ക്കാണ് ഇത് ബാധകമാകുക. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് ആണ് കൂട്ടിയത്. 5 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്.

മൂന്ന് മാസം, ആറുമാസം, ഒരു വര്‍ഷം, മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള വിവിധ tenure വായ്പകളുടെ പലിശനിരക്കാണ് വര്‍ധിക്കുക. മൂന്ന് മാസം കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായും ആറുമാസം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.85 ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായും വർധിപ്പിച്ചു.

Tenure Revised MCLR (In %)
Over night 8.2%
One Month 8.20%
Three Month 8.55%
Six Month 8.90%
One Year 9%
Two Years 9.05%
Three Years 9.10%

(Source: SBI website)

ഒരു വര്‍ഷം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.95 ശതമാനത്തില്‍ നിന്ന് 9 ശതമാനമാക്കി ഉയർത്തി. രണ്ട് വര്‍ഷം കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 9.05 ശതമാനമായും മൂന്ന് വര്‍ഷം കാലാവധിയുള്ളതിന്റേത് 9.10 ശതമാനമായും തുടരുമെന്നും SBI ഇറക്കിയ വാർത്തകുറിപ്പിൽ അറിയിച്ചു.

പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വന്നു. ബാങ്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ വായ്പാനിരക്കാണ് എംസിഎല്‍ആര്‍ നിരക്ക്.

SBI raises lending rates by 5 basis points for THESE tenures