ഓണ്‍ലൈന്‍ എസ്ബിഐയിലും യോനോ ലൈറ്റിലുമുള്ള mCASH വഴി പണം അയക്കാനും ക്ലെയിം ചെയ്യാനുമുള്ള സൗകര്യം 2025 നവംബര്‍ 30-ന് ശേഷം നിര്‍ത്തലാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഈ സേവനം നിര്‍ത്തലാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് mCASH ഉപയോഗിച്ച് ഗുണഭോക്താവിനെ രജിസ്റ്റര്‍ ചെയ്യാതെ പണം അയക്കാനോ, mCASH ലിങ്ക് വഴിയോ ആപ്പ് വഴിയോ ഫണ്ട് ക്ലെയിം ചെയ്യാനോ കഴിയില്ല.
|
തേര്‍ഡ്-പാര്‍ട്ടി ഗുണഭോക്താക്കള്‍ക്ക് പണം കൈമാറ്റം ചെയ്യുന്നതിനായി യുപിഐ (UPI), ഐഎംപിഎസ് (IMPS), എന്‍ഇഎഫ്ടി (NEFT), ആര്‍ടിജിഎസ് (RTGS) പോലുള്ള സുരക്ഷിതവും വ്യാപകമായി ഉപയോഗിക്കുന്നതുമായ മറ്റ് ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകളിലേക്ക് മാറാന്‍ എസ്ബിഐ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
mCash ഉപയോഗം ഇങ്ങനെ
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് എസ്ബിഐ mCash ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം, ലോഗിന്‍ ചെയ്യുന്നതിനായി ഒരു MPIN രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്ത MPIN ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് എസ്ബിഐ mCash ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും.
mCashന്റെ പ്രയോജനങ്ങള്‍
ഒരു സ്റ്റേറ്റ് ബാങ്ക് ഉപഭോക്താവ് പാസ്‌കോഡ് ഉപയോഗിച്ച് അയച്ച ഫണ്ട് ക്ലെയിം ചെയ്യുക.
ക്ലെയിം ചെയ്ത ഫണ്ടുകള്‍ നിങ്ങളുടെ ഏത് ബാങ്കിലെയും അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുക.
ഭാവിയിലെ ക്ലെയിമുകള്‍ക്കായി അക്കൗണ്ട് നമ്പറും IFSC കോഡും ‘പ്രിയപ്പെട്ടവ’യായി (favourites) സജ്ജീകരിക്കാം.
mCash പ്രവര്‍ത്തിച്ചിരുന്നത് ഇങ്ങനെ
ഓണ്‍ലൈന്‍ എസ്ബിഐ അല്ലെങ്കില്‍ സ്റ്റേറ്റ് ബാങ്ക് എനിവേര്‍ (State Bank Anywhere) വഴി എസ്ബിഐ ഉപഭോക്താക്കള്‍ അയച്ച പണം സ്വീകര്‍ത്താക്കള്‍ക്ക് ക്ലെയിം ചെയ്യാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ mCASH സൗകര്യം അനുവദിച്ചിരുന്നു. ഈ സേവനം വഴി, ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉള്ള ഏതൊരു എസ്ബിഐ ഉപഭോക്താവിനും, സ്വീകര്‍ത്താവിനെ ഗുണഭോക്താവായി രജിസ്റ്റര്‍ ചെയ്യാതെ തന്നെ അവരുടെ മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ മാത്രം ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യാന്‍ കഴിയുമായിരുന്നു.
സ്വീകരിക്കുന്നവരുടെ ഭാഗത്ത്, ഏത് ബാങ്കില്‍ അക്കൗണ്ട് ഉള്ളവര്‍ക്കും സ്റ്റേറ്റ് ബാങ്ക് mCASH മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈന്‍ എസ്ബിഐയില്‍ നല്‍കിയിട്ടുള്ള mCASH ലിങ്ക് വഴിയോ പണം ക്ലെയിം ചെയ്യാം. അയച്ചയാള്‍ തിരഞ്ഞെടുത്ത രീതി അനുസരിച്ച്, സുരക്ഷിതമായ ലിങ്കും ഒരു 8-അക്ക പാസ്‌കോഡും അടങ്ങിയ എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ ഗുണഭോക്താവിന് ലഭിക്കും.
യുപിഐ (UPI) ഉപയോഗിച്ച് പണം അയക്കുന്നത് എങ്ങനെ
mCash ഉപഭോക്താക്കള്‍ക്ക് പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനും എസ്ബിഐ യുപിഐ ഉപയോഗിക്കാം.
‘ഭീം എസ്ബിഐ പേ’ (BHIM SBI Pay) എന്ന ആപ്പ് വഴി പണം അയക്കാനും, പണം സ്വീകരിക്കാനും, ഓണ്‍ലൈന്‍ ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, ഷോപ്പിംഗ് എന്നിവ ചെയ്യാനും സൗകര്യമുണ്ട്.
എങ്ങിനെ പണം കൈമാറാം
ഘട്ടം 1: ഭീം എസ്ബിഐ പേ ആപ്പില്‍ ലോഗിന്‍ ചെയ്യുക
ഘട്ടം 2: ‘പേ’ (Pay) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
ഘട്ടം 3: വിപിഎ (VPA) അല്ലെങ്കില്‍ അക്കൗണ്ടും ഐഎഫ്എസ്സിയും (Account and IFSC) അല്ലെങ്കില്‍ ക്യുആര്‍ കോഡ് (QR Code) പോലുള്ള പേയ്മെന്റ് ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക
ഘട്ടം 4: ആവശ്യമായ മറ്റ് വിവരങ്ങള്‍ നല്‍കുക
ഘട്ടം 5: ലിങ്ക് ചെയ്ത അക്കൗണ്ടുകളില്‍ നിന്ന് ഡെബിറ്റ് അക്കൗണ്ട് തിരഞ്ഞെടുത്ത് ‘ശരി’ (Tick) അടയാളത്തില്‍ ക്ലിക്കുചെയ്യുക
ഘട്ടം 6: ഇടപാട് അംഗീകരിക്കുന്നതിന് യുപിഐ പിന്‍ (UPI PIN) നല്‍കുക
ഘട്ടം 7: പേയ്മെന്റ് പൂര്‍ത്തിയാക്കാന്‍ ‘ശരി’ (ഠശരസ) അടയാളത്തില്‍ ക്ലിക്കുചെയ്യുക
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





