സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് വിദ്യാര്‍ഥിനി മരിച്ചു. വാഹനമോടിച്ചിരുന്ന അച്ഛന് ഗുരുതര പരിക്ക്. തിരുവനന്തപുരം ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം ശനി ഉച്ചയോടെയാണ് അപകടം. ചെറുകുളം മധു ഭവനില്‍ ബിനീഷിന്റെ മകള്‍ ആന്‍സി(15)ആണ് മരിച്ചത്.
|
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ആന്‍സി. ക്ലാസ് കഴിഞ്ഞ് അച്ഛനൊപ്പം സ്‌കൂളില്‍ നിന്ന് മടങ്ങിവരുമ്പോഴായിരുന്നു വാഹനം എതിരേ വന്ന ബുള്ളറ്റുമായി കൂട്ടിയിടിച്ചത്. പെണ്‍കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടുനല്‍കും. ബിനീഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ALSO READ: പ്രണയബന്ധം എതിര്‍ത്ത അമ്മയെ കൊന്ന് കെട്ടിത്തൂക്കി 17കാരിയായ മകളും നാല് ആണ്‍സുഹൃത്തുക്കളും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





