18
Jan 2026
Sun
18 Jan 2026 Sun
School teacher arrested for sexually assalting 12 year old boy

പാലക്കാട്ട് 12കാരനെ മദ്യംനല്‍കി പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. മലമ്പുഴയിലെ സ്‌കൂള്‍ അധ്യാപകന്‍ അനിലാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 29നായിരുന്നു പരാതിക്കാധാരമായ സംഭവം. പീഡനത്തിനിരയായ കുട്ടി കൂട്ടുകാരനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടുകാരന്‍ തന്റെ അമ്മയോടും ഇവര്‍ കുട്ടിയുടെ മാതാപിതാക്കളെയും വിവരം അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും വൈകിയാണ് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചത്. അനിലിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ALSO READ: ഫോണിന് നെറ്റ് വര്‍ക്ക് നോക്കി ബാല്‍ക്കണിയിലെത്തിയ 55കാരന്‍ 17ാം നിലയില്‍ നിന്ന് വീണുമരിച്ചു