കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ ഫ്രഷ് കട്ട് മാലിന്യസംസ്‌കരണകേന്ദ്രത്തിനെതിരായ പ്രതിഷേധ സമരം അക്രമാസക്തമായ സംഭവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രാദേശിക നേതാവിനെ പോലീസ് പിടികൂടി. കൂടത്തായി സ്വദേശി അമ്പാടന്‍ അന്‍സാറിനെയാണ് പിടികൂടിയിരിക്കുന്നത്.
|
താമരശ്ശേരി പോലീസ് ആണ് കൂടത്തായിയിലെ വീട്ടില്‍ നിന്ന് അന്‍സാറിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ പിടിയിലായവരുടെ എണ്ണം 13 ആയി.കഴിഞ്ഞ 21നാണ് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടില്‍ സംഘര്‍ഷം ഉണ്ടായത്.
മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് പിറകെയായിരുന്നു സംഘര്‍ഷം. പരിശീലനം സിദ്ധിച്ച എസ്ഡിപിഐക്കാര്‍ പ്രതിഷേധത്തില്‍ നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കിയെന്ന് സിപിഐഎം ആരോപിച്ചിരുന്നു. ഡിവൈഎഫ്‌ഐ നേതാവാണ് കേസിലെ ഒന്നാം പ്രതി.
അതേസമയം ഇന്ന് കോഴിക്കോട് നടന്ന സര്‍വകകക്ഷി യോഗത്തില്‍ മാലിന്യസംസ്‌കരണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും കേന്ദ്രത്തില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്കും തീരുമാനമായിട്ടുണ്ട്.




