
Security guard killed the youth for refusing sex കുന്നംകുളം: പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ച യുവാവിനെ സുരക്ഷാ ജീവനക്കാരന്‍ വെട്ടിക്കൊന്ന് കത്തിച്ചു. ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. ഇവിടെ താമസക്കാരനായ ചൊവ്വന്നൂര്‍ സ്വദേശിയും തൃശൂരിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനുമായ ചെറുവത്തൂര്‍ സണ്ണിയെ (64) പൊലീസ് അറസ്റ്റ് ചെയ്തു.
![]() |
|
മുന്‍പും സമാനമായ കൊലപാതകങ്ങള്‍ ചെയ്തതിന് ശിക്ഷിക്കപ്പെട്ടയളാണ് സണ്ണി. ഇതില്‍ ഒരു കൊലക്കേസില്‍ ശിക്ഷ അനുഭവിച്ച് ആറു വര്‍ഷം മുമ്പാണ് പുറത്തിറങ്ങിയത്.
മരിച്ചയാള്‍ ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. ചൊവ്വന്നൂര്‍ ബസ് സ്റ്റോപ്പിന് സമീപം സെന്റ് മേരിസ് ക്വാര്‍ട്ടേഴ്‌സിലെ അടച്ചിട്ട മുറിയിലാണ് ഞായറാഴ്ച വൈകീട്ട് മൃതദേഹം കണ്ടെത്തിയത്. ചൊവ്വന്നൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ക്വാര്‍ട്ടേഴ്‌സ്.
ALSO READ: കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കി ലോക
2024 ആഗസ്റ്റ് മുതല്‍ ഇവിടെ സണ്ണിയാണ് താമസിക്കുന്നത്. പുറത്തുനിന്ന് പൂട്ടിയ മുറിയില്‍നിന്ന് പുക വരുന്നത് കണ്ട് സമീപ വാസികള്‍ പരിശോധന നടത്തിയത്. വാതിര്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് പാതി കത്തിയ നിലയില്‍ മൃതദേഹം കണ്ടത്.
ഏകദേശം 35 വയസ്സ് തോന്നിക്കുന്നയാള്‍ക്ക് താടിയുണ്ട്. ഇടത് കഴുത്തിന് സമീപം വെട്ടേറ്റ നിലയില്‍ മുറിവുണ്ട്. മുറിക്കുള്ളില്‍ ബലപ്രയോഗം നടന്ന ലക്ഷണങ്ങളുണ്ട്.
സിസിടിവി പരിശോധനയില്‍ ശനിയാഴ്ച വൈകീട്ട് സണ്ണിയോടൊപ്പം മറ്റൊരു യുവാവ് മുറിയിലേക്ക് വരുന്നതിന്റെയും ഞായറാഴ്ച രാവിലെ ഏഴോടെ സണ്ണി വീട് പൂട്ടി പുറത്തുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ തന്നെ ഉണ്ടായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്ന് സണ്ണി പോലീസിനോട് പറഞ്ഞു. എങ്ങിനെയാണ് കൊലപ്പെടുത്തിയതെന്നും വിശദീകരിച്ചു.