ജിദ്ദ: ഡല്‍ഹിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ് കോണ്‍സുല്‍ മുഹമ്മദ് ഹാഷിമിന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി. ജിദ്ദയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ ഔദ്യോഗിക വിവരങ്ങള്‍ മാധ്യമ സ്ഥാപനങ്ങള്‍ വഴി കൈമാറുന്നതില്‍ പ്രസ് കോണ്‍സുല്‍ മുഹമ്മദ് ഹാഷിം നല്‍കിയ സേവനങ്ങള്‍ക്ക് മീഡിയ ഫോറം ഭാരവാഹികള്‍ നന്ദി പറഞ്ഞു.
|
ജിദ്ദയിലെ മാധ്യമ സമൂഹം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്നും ഇത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാണെന്നും മുഹമ്മദ് ഹാഷിം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഗഫൂര്‍ കൊണ്ടോട്ടി(മീഡിയ വണ്‍) ഉപഹാരം കൈമാറി. ജോയിന്റ് സെക്രട്ടറി കെ.സി ഗഫൂര്‍ (ദേശാഭിമാനി) വൈസ് പ്രസിഡന്റ് വഹീദ് സമാന്‍(ദ മലയാളം ന്യൂസ്) എന്‍.എം സ്വാലിഹ് (ദ മലയാളം ന്യൂസ്)എന്നിവര്‍ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു.
ALSO READ: ഇത് അയോധ്യയല്ല, ഇവിടെയെത്തി ബാബരി മസ്ജിദ് ആരും തൊടില്ലെന്ന് വെല്ലുവിളിച്ച് ഹുമയൂണ്‍ കബീര്‍ എംഎല്‍എ





