20
Apr 2023
Fri
20 Apr 2023 Fri

ലോകത്ത് സ്വാധീനം ചെലുത്തിയ ടൈം മാഗസിന്റെ 100 പേരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. 12 ലക്ഷം വോട്ടുകളില്‍ 4 ശതമാനം വോട്ടുകള്‍ ലഭിച്ചാണ് ഷാരൂഖ് ഖാന്‍ പട്ടികയില്‍ ഒന്നാമതെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ക് സക്കര്‍ബര്‍ഗ്, ലയണല്‍ മെസ്സി അടക്കമുള്ളവരെ പിന്തള്ളിയാണ് കിങ് ഖാന്‍ ഈ നേട്ടംകൈവരിച്ചത്. ബോക്‌സ് ഓഫിസ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ പത്താന്‍ സിനിമയുടെ വിജയമാണ് ഷാരൂഖ് ഖാന് പിന്തുണ വര്‍ധിക്കാന്‍ കാരണമായത്. ഇറാനില്‍ പ്രതിഷേധത്തിനിടെ കൊലപ്പെട്ട 22കാരി മഹ്‌സ അമിനിയാണ് പട്ടികയില്‍ രണ്ടാമത്. 3 ശതമാനം വോട്ടുകളാണ് മഹ്‌സയ്ക്ക് ലഭിച്ചത്.

2 ശതമാനം വോട്ടുകള്‍ നേടി ആരോഗ്യപ്രവര്‍ത്തകര്‍ മൂന്നാമതെത്തി. ഹാരി രാജകുമാരനും മേഘന്‍ രാജകുമാരിയും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. അര്‍ജന്റീനയ്ക്ക് ഫിഫ ലോകകപ്പ് നേടിക്കൊടുത്ത ലയണല്‍ മെസ്സി 1.8 ശതമാനം വോട്ടുകളോടെ പട്ടികയില്‍ അഞ്ചാമതാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക