15
May 2024
Thu
15 May 2024 Thu

മുംബൈ: അമിത താപം മൂലമുണ്ടായ നിർജലീകരണം കാരണം ചികിത്സ തേടിയ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. ഷാരൂഖ് ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഞായറാഴ്ച നടക്കുന്ന ഐപിഎൽ ഫൈനലിൽ തൻ്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിന്തുണച്ച് അദ്ദേഹം തിരിച്ചെത്തുമെന്നും നടിയും ടീമിന്റെ സഹ ഉടമകൂടിയായ ജൂഹി ചൗള പ്രതികരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐപിഎല്‍ മത്സരം കാണുന്നതിനിടെ ആണ് ഷാരൂഖ് ഖാന് സൂര്യാഘാതമേറ്റത്. കഴിഞ്ഞദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെയും മത്സരത്തിനിടെയായിരുന്നു സംഭവം.

അഹമ്മദാബാദ് സ്റ്റേഡിയത്തിലെ 45 ഡിഗ്രി ചൂടില്‍ ഷാരൂഖ് ഖാന് നിര്‍ജലീകരണം അനുഭവപ്പെടുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഹോസ്പിറ്റല്‍ പരിസരത്ത് വലിയ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Shah Rukh Khan’s health Juhi Chawla gives update, says ‘he will soon