നടന്‍ ഇടവേള ബാബുവിനൊപ്പമുള്ള പഴയ വിഡിയോ ഇപ്പോള്‍ കുത്തിപ്പൊക്കി വൈറലായതിനു പിന്നാലെ പ്രതികരണവുമായി നടി ശാലിന്‍ സോയ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ഷൂട്ടിങ്ങിനിടെ ചെയ്ത വിഡിയോ ആണ് ഇതെന്നും പഴയ വിഡിയോ കുത്തിപ്പൊക്കി തന്നെ മോശക്കാരിയാക്കുകയാണെന്നും നടി പരാതിപ്പെട്ടു.
|
മഞ്ഞ മഞ്ഞ ബള്‍ബുകള്‍ എന്ന പാട്ടിനൊപ്പമാണ് ശാലിന്റെ വിഡിയോ. ആ പാട്ടില്‍ ബാബുവേട്ട എന്ന് പറയുന്ന വരിയുണ്ട്. അതുകൊണ്ടാണ് തമാശയ്ക്ക് ഇടവേള ബാബുവിനൊപ്പം വിഡിയോ ചെയ്തതെന്നും ശാലിന്‍ പറയുന്നു. ഇതില്‍ പ്രതികരിക്കാന്‍ നിന്നാണ് താന്‍ വീണ്ടും ട്രോള്‍ ചെയ്യപ്പെടുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

ശാലിന്‍ സോയയുടെ വാക്കുകള്‍:
‘ഞാന്‍ എന്താണ് പറയേണ്ടത് ? വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറല്‍ ആയിരുന്നു. അപ്പോള്‍ ആ പാട്ടില്‍ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വിഡിയോ ചെയ്താല്‍ നന്നായിരിക്കും എന്ന് കരുതിയാണ് അതു ചെയ്തത്. ഇത്രയും കാലത്തിനുശേഷം ആ പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബര്‍ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങള്‍ പറയു, ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഞാന്‍ അതിനൊരു വിശദീകരണം തന്നാല്‍ പിന്നെയും ട്രോളുകള്‍ ഉണ്ടാകില്ലേ. സൈബര്‍ ലോകം ക്രൂരമാണെന്ന് എനിക്കറിയാം. പേരില്ലാത്ത ഈ സൈബര്‍ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്ത്. ഞാന്‍ അവരെ വെറുക്കുന്നു-‘ ശാലിന്‍ സോയ പറഞ്ഞു.
ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് വിഡിയോ ശാലിന്‍ സോയ ഷൂട്ട് ചെയ്തത്. മോിവുഡിനെ പിടിച്ചുകുലുക്കുന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നതിനു പിന്നാലെയാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

റിപ്പോര്‍ട്ടിന് പിന്നാലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഇടവേള ബാബുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 354 (A) വകുപ്പ് പ്രകാരം ലൈംഗിക അധിക്ഷേപത്തിനാണ് കേസ്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ മൊഴി എടുത്തിരുന്നു.
View this post on Instagram
Shalin Zoya reacts after her old video with actor Edavela Babu went viral


