സിഡ്‌നി: ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താനിറങ്ങിയ 16കാരി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആസ്‌ത്രേലിയയുടെ തലസ്ഥാനമായ പെര്‍ത്തിലെ നദിയില്‍ വച്ചാണ് സംഭവം. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.45ഓടെയാണ് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
|
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം പെണ്‍കുട്ടിയെ ആക്രമിച്ച സ്രാവ് ഏതിനമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
പടിഞ്ഞാറന്‍ ആസ്‌ത്രേലിന്‍ നൂറിലധികം സ്രാവിനങ്ങളാണ് ഉള്ളത്. ഇവിടെ സ്രാവിന്റെ ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് വളരെ കുറവാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





