മുംബൈ: ഛോട്ടാരാജന്റെ അടുത്ത അനുയായി ആയിരുന്ന ഖാന്‍ മുബാറക്ക്(43) ജയിലില്‍ നിര്‍ജലീകരണം മൂലം മരിച്ചു. ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരതരമായതോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ വച്ച് മരിക്കുകയായിരുന്നു. നിര്‍ജലീകരണമാണ് മരണകാരണമെന്നാണ് റിപോര്‍ട്ട്.
|
യുപി ഗുണ്ടാനിയമപ്രകാരമാണ് ഖാന്‍ മുബാറക്കിനെ ജയിലില്‍ അടച്ചിരുന്നത്. അലഹബാദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഖാന്‍ മുബാറക്ക് ഛോട്ടാരാജന്റെ ഷാര്‍പ് ഷൂട്ടര്‍ ആയാണ് അറിയപ്പെട്ടിരുന്നത്. ഖാന്‍ മുബാറക്കിന്റെ 20 കോടി രൂപയുടെ ആസ്തി പൊലീസ് കണ്ടുകെട്ടിയിരുന്നു.
ന്യുമോണിയ ബാധയെ തുടര്‍ന്നാണ് ഖാനെ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ഹര്‍ദോയി ജയില്‍ സൂപ്രണ്ട് യു പി മിശ്ര പറഞ്ഞു.
മഹാരാജ്ഗഞ്ച് ജയിലില്‍ നിന്ന് 2022 ജൂണ്‍ രണ്ടിനാണ് ഖാനെ ഹാര്‍ദോയി ജയിലില്‍ എത്തിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി അദ്ദേഹത്തിന് ന്യുമോണിയ ഉണ്ടായിരുന്നു. ജയില്‍ ഡോക്ടര്‍മാര്‍ എംആര്‍ഐ എടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണഅ ഹാര്‍ദോയി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയ്ക്കിടെ അദ്ദേഹത്തിന് നിര്‍ജലീകരണം സംഭവിക്കുകയും മരിക്കുകയുമായിരുന്നുവെന്ന് മിശ്ര കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





