ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ബസ്സിൽ നിന്ന് വീഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ വടകര സ്വദേശി ഷിംജിത മുസ്തഫയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയെ റിമാൻഡ് ചെയ്തത്. യുവതിയെ കോടതിയിൽ ഹാജരാക്കുന്നതിൻ്റെ ഭാഗമായി പോലീസ് കനത്ത സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരുന്നത്.
|
ജാമ്യം നൽകണമെന്ന് ഷിംജിത കോടതിയിൽ ആവശ്യപ്പെട്ടു. റിപോർട്ട് വരുമ്പോൾ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. മഞ്ചേരി ജയിലിലേക്കാണ് യുവതിയെ കൊണ്ടുപോവുക.
ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതിനു പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. തുടർന്ന് യുവതിക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനിടെയാണ് വടകരയിലെ ബന്ധുവീട്ടിൽ നിന്ന് ഷിംജിതയെ പിടികൂടുകയായിരുന്നു.
ALSO READ:ദീപക്കിന്റെ ആത്മഹത്യ: ഒളിവിൽ പോയ ഷിംജിത മുസ്തഫ അറസ്റ്റിൽ





