കൊച്ചി: നിലപാടുകള്‍ കൊണ്ടും അഭിനയം കൊണ്ടും വ്യത്യസ്തനാണ് ഷൈന്‍ ടോം ചാക്കോ. ചെയ്ത വേഷങ്ങളെല്ലാം ഹിറ്റായി താരം മലയാളത്തിലെ പ്രധാന സഹതാരങ്ങളുടെ നിരയിലാണുള്ളത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ബുമറാഗ് സിനിമയുടെ പ്രമോഷനിടെയാണ് ഷൈന്‍ നടി സംയക്തയ്‌ക്കെതിരേ രംഗത്തെത്തിയത്. പ്രമോഷന്‍ പരിപാടിക്ക് താരം എത്തിയിരുന്നില്ല. ഇത് ഷൈനിനെ രോഷാകുലനാക്കി. മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണമെന്നാണ് ഷൈന്‍ പറഞ്ഞത്. സംയുക്ത തന്റെ പേരിനൊപ്പമുള്ള ജാതിവാല്‍ മാറ്റിയല്ലോയെന്ന ചോദ്യത്തോടെയാണ് ഷൈന്‍ പ്രതികരിച്ചത്. ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പുണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയേട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായിപ്പോയെന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്.-ഷൈന്‍ പ്രതികരിച്ചു.
|
സംയുക്തയ്ക്കും ഷൈന്‍ ടോം ചാക്കോക്കും പുറമേ ബൈജു സന്തോഷ്, ചെമ്പന്‍ വിനോദ് ജോസ്, ഡെയിന്‍ ഡേവിസ് എന്നിവരാണ് ബൂമറാഗില്‍ പ്രധാനവേഷത്തിലെത്തുന്നത്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബുമറാഗ് ഈസി ഫ്‌ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അടുത്തിടെ നടി സംയുക്ത തന്റെ പേരിനൊപ്പമുള്ള മേനോന്‍ ഒഴിവാക്കിയിരുന്നു.



