പൊലീസ് സ്റ്റേഷനില്‍ വച്ച് ശിവസേനാ നേതാവിനുനേരെ വെടിയുതിര്‍ത്ത് ബിജെപി എംഎല്‍എ
|
മുംബൈ: ശിവസേന(ഏക്‌നാഥ് ഷിന്‍ഡേ വിഭാഗം)നേതാവിനു നേരെ പൊലീസ് സ്റ്റേഷനില്‍ വച്ച് വെടിയുതിര്‍ത്ത് ബിജെപി എംഎല്‍എ. ഉല്ലാസ്‌നഗറിലെ ഹില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ശിവസേനാ നേതാവ് മഹേഷ് ഗെയ്ക്കവാദിനു നേരെ ബിജെപി എംഎല്‍എ ഗണപത് ഗെയ്ക്കവാദ് വെടിയുതിര്‍ത്തത്.
മഹേഷ് ഗെയ്കവാദിനും അദ്ദേഹത്തിന്റെ അനുയായിയുടെയും ശരീരത്തില്‍ അഞ്ചു വെടിയുണ്ടകളാണ് ഏറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും താനെയിലെ ജുപ്പീറ്റര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പരാതി നല്‍കുന്നതിനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവിടെ വച്ച് തര്‍ക്കമുണ്ടാവുകയും ബിജെപി എംഎല്‍എ ഗണപത് ഗെയ്ക്കവാദ് ശിവസേനാ നേതാവ് മഹേഷ് ഗെയ്ക്കവാദിനും സംഘത്തിനും നേരെ നിരവധി തവണ നിറയൊഴിക്കുകയുമായിരുന്നു.
ബിജെപി, ശിവസേന(ഏക്‌നാഥ് ഷിന്‍ഡേ), എന്‍സിപി സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത് എന്നിരിക്കെ ബിജെപി എംഎല്‍എ ശിവസേനാ നേതാവിനെ പൊലീസ് സ്റ്റേഷനില്‍ വച്ച് വെടിവച്ചുവീഴ്ത്തിയത് ബിജെപിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്യാണ്‍ ഈസ്റ്റ് സീറ്റിനു വേണ്ടി മഹേഷ് ഗെയ്കവാദും ഗണപത് ഗെയ്കവാദും തമ്മില്‍ പിടിവലിയുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





