SIR schedule announcement today രാജ്യവ്യാപക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ സമയക്രമം ഇന്ന് പ്രഖ്യാപിക്കും.അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലാകും ആദ്യഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കുക എന്നാണ് സൂചന. നവംബര്‍ 1ന് കേരളത്തില്‍ എസ്‌ഐആര്‍ ആരംഭിച്ചേക്കും.
|
തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. വൈകുന്നേരം 4.15-നാണ് വാര്‍ത്താ സമ്മേളനം.
നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം ചേരുകയും എസ്ഐആറിന് തയ്യാറാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഓരോ സംസ്ഥാനങ്ങളുടേയും തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി വണ്‍ ടു വണ്‍ ചര്‍ച്ചകളും നടത്തിയിരുന്നു.
ALSO READ: കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; കണ്ണൂര്‍ സ്വദേശി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കേരളം, ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാകും ആദ്യഘട്ടത്തില്‍ വരിക.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്ഐആര്‍ നീട്ടിവെക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും തള്ളിയെന്നാണ് സൂചന. ബിഹാര്‍ മാതൃകയില്‍ മൂന്ന് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.
ആദ്യ ഘട്ടത്തില്‍ പത്ത് മുതല്‍ പതിനഞ്ച് സംസ്ഥാനങ്ങള്‍ ആയിരിക്കും. ഇതില്‍ കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണപ്രദേശവും ഉള്‍പ്പെട്ടേക്കുമെന്നാണ് വിവരം. മൂന്ന് മാസംകൊണ്ട് നടപടിക്രമം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുമോ എന്ന കാര്യവും ഇന്ന് പ്രഖ്യാപിച്ചേക്കും.
ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ വ്യാപകപരാതികള്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷം ശക്തമായ പ്രതിഷേധവും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഉന്നയിച്ചിരുന്നു.
എന്നാല്‍, യോഗ്യരായ ആള്‍ക്കാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പെടുത്തുകയും അയോഗ്യരെ ഒഴിവാക്കുകയും മാത്രമാണ് എസ്‌ഐആറിന്റെ ഉദ്ദേശ്യമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. എല്ലാ വോട്ടര്‍മാരുടെയും വീടുകളില്‍ പോയി വെരിഫിക്കേഷന്‍ നടത്തി പരമാവധി വ്യക്തതയുള്ള ഒരു വോട്ടര്‍ പട്ടിക ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു. എന്നാല്‍, ബിഹാറില്‍ ഒഴിവാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലിംകളും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുമായിരുന്നു.





