കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പെച്ചെന്ന കേസിൽ മുകേഷ് എംഎൽഎയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകാൻ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി). സർക്കാർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയ ശേഷമാണ് തീരുമാനം.
|
സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് തുടരന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടികാട്ടിയാണ് അന്വേഷണ സംഘം അപ്പീൽ നൽകുക. നടിയെ പീഡിപ്പിച്ചെന്ന കേസിൽ മുകേഷിനും നടൻ ഇടവേള ബാബുവിനും കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നടിയുടെ പരാതി കെട്ടുകഥയാണെന്നും തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു.
പീഡനം നടന്നുവെന്നു പറയുന്ന വർഷങ്ങൾ തന്നെ മാറ്റിപ്പറയുന്ന നടിയുടെ മൊഴിയിലെ വൈരുധ്യങ്ങളടക്കം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി കഴിഞ്ഞ ദിവസം മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





