|
കൊച്ചി: കേരളത്തിൽ സ്വർണ വില റെക്കോർഡ് ഉയരത്തിൽ തന്നെ തുടരുന്നു. ഇന്നലെ പവന് 450 രൂപയുടെ ഇടിവ് രേഖപ്പെടുത്തി എങ്കിലും ഇന്ന് ആശ്വസിക്കാൻ വകയില്ല. എന്നാല് ചെറിയ വ്യത്യാസം മാത്രമാണ് ഇന്ന് ഉളളത്. ഗ്രാമിന് 10 രൂപ കൂടി. പവന് 80 രൂപയും ആണ് കൂടിയത്.
എങ്കിലും ഒരു പവന് 58,000 ന് മുകളിൽ തന്നെയാണ്. ഇതോടെ 58, 360 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7295 രൂപയാണ് നൽകേണ്ടത്.
നേരത്തേ ഇന്നലെ തുടർച്ചയായുള്ള വില വർദ്ധനക്കിടയിൽ പത്താം നാളായിരുന്നു വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നത്.
ഒക്ടോബർ 16നാണ് വില 57,000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. പിന്നീട് 58000ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഒക്ടോബറിലെ സ്വർണ്ണ നിരക്ക്
| Date | Price of 1 Pavan Gold (Rs.) |
| 1-Oct-24 | 56400 |
| 2-Oct-24 | 56800 |
| 3-Oct-24 | 56880 |
| 4-Oct-24 | 56960 |
| 5-Oct-24 | 56960 |
| 6-Oct-24 | 56960 |
| 7-Oct-24 | 56800 |
| 8-Oct-24 | 56800 |
| 9-Oct-24 | 56240 |
| 10-Oct-24 | Rs. 56,200 (Lowest of Month) |
| 11-Oct-24 | 56760 |
| 12-Oct-24 | 56960 |
| 13-Oct-24 | 56960 |
| 14-Oct-24 | 56960 |
| 15-Oct-24 | 56760 |
| 16-Oct-24 | 57120 |
| 17-Oct-24 | 57280 |
| 18-Oct-24 | 57920 |
| 19-Oct-24 | 58240 |
| 20-Oct-24 | 58240 |
| 21-Oct-24 | 58400 |
| 22-Oct-24 | 58400 |
| 23-Oct-24 | Rs. 58,720 (Highest of Month) |
| 24-Oct-24 Yesterday » |
58280 |
| 25-Oct-24 Today » |
Rs. 58,360 |


