15
Jan 2024
Wed
15 Jan 2024 Wed

കോറണേഷന്‍ തിയറ്റര്‍ ഉടമ കെ.ഒ ജോസഫ് തിയറ്ററില്‍ കാല്‍ വഴുതി വീണ് മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കോഴിക്കോട്ടെ കോറണേഷന്‍ തിയറ്റര്‍ ഉടമ കെ.ഒ ജോസഫ് തിയറ്ററില്‍ കാല്‍ വഴുതി വീണ് മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് സ്വദേശിയാണ്. കോഴിക്കോട് മുക്കത്ത് അഭിലാഷ് തീയറ്റര്‍ സ്ഥാപിച്ചാണ് തിയറ്റര്‍ രംഗത്ത് പ്രവേശിച്ചത്. ഇതുകൂടാതെ കോഴിക്കോട് നഗരത്തിലെ കോറണേഷന്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍, റോസ് തീയറ്ററുകള്‍ എന്നിവയിലായി എട്ടോളം സ്‌ക്രീനുകള്‍ കെ.ഒ. ജോസഫിന്റേതാണ്.

ചങ്ങരംകുളത്തെ മറ്റൊരു തിയറ്ററിലാണ് കാല്‍ വഴുതി വീണത്. സുഹൃത്തിന്റെ തിയറ്ററില്‍ വച്ച് കാല്‍വഴുതി തലയടിച്ച് വീണ ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എട്ടു സ്‌ക്രീനുകളുടെ ഉടമയാണ് ഇദ്ദേഹം.

കോഴിക്കോട്ടെ തിയറ്ററുകളില്‍ ആധുനിക സംവിധാനങ്ങള്‍ ആദ്യമായി കൊണ്ടുവന്നത് ജോസഫ് ആണ്. പ്രൊജക്ഷന്‍, ശബ്ദവിന്യാസം എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത ജോസഫ്, മലബാറിലെ സിനിമാ ആസ്വാദകരുടെ അടുത്ത സുഹൃത്തായിരുന്നു. 3ഡി 4കെ, ഡോള്‍ബി അറ്റ്‌മോസ് സിനിമകള്‍ പൂര്‍ണതയോടെ, ക്ലാരിറ്റി നഷ്ടമില്ലാതെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ജോസഫ് പുലര്‍ത്തിയ ശ്രദ്ധ ഏറെ കയ്യടി നേടിയിരുന്നു.