07
Mar 2024
Sun
07 Mar 2024 Sun
software engineer in infopark dies in accident months before her engagement

ഏപ്രിലില്‍ വിവാഹനിശ്ചയം നടക്കാനിരിക്കെ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരി സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. കിടങ്ങറ മുണ്ടുചിറ വീട്ടില്‍ ജഗദീഷ് ചന്ദ്രന്റെയും ലതാ മോളുടെയും മകള്‍ പാര്‍വതി ജഗദീഷാണ് (27) മരിച്ചത്. ദേശീയപാതയില്‍ പാതിരപ്പള്ളിയില്‍വെച്ച് കഴിഞ്ഞദിവസം രാവിലെ ആറോടെയായിരുന്നു അപകടം.(software engineer in infopark dies in accident months before her engagement)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പാര്‍വതി കൊച്ചിയില്‍ നിന്ന് അവധിക്ക് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടത്തില്‍പെട്ടത്. റോഡ് പണി നടക്കുന്ന ഭാഗത്ത് എതിരേ വന്ന കെഎസ്ആര്‍ടിസി ബസ് പാര്‍വതി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു.കരുനാഗപ്പള്ളി സ്വദേശിയുമായി മെയ് 20നാണ് പാര്‍വതിയുടെ വിവാഹനിശ്ചയച്ചടങ്ങ് തീരുമാനിച്ചിരുന്നത്. സഹോദരന്‍: ജെ കണ്ണന്‍ (ദുബായ്).

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക