11
Dec 2023
Fri
11 Dec 2023 Fri

പുതിന ഇല ഇത്ര നിസ്സാരമല്ല; അതിന് ഇത്രയും ഗുണങ്ങളുണ്ട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വര്‍ഗത്തില്‍പ്പെടുന്ന ഔഷധ സസ്യമാണ് പുതിന. അറേബ്യന്‍ നാടുകളിലെ പ്രധാന സസ്യമായ ഇത് അറബി ഭാഷയില്‍ നാന എന്ന പേരിലറിയപ്പെടുന്നു. പുതിനയില്‍ നിന്നാണ് മെന്തോള്‍ എന്ന തൈലം വാറ്റിയെടുക്കുന്നത്. ഇന്ത്യയില്‍ എല്ലായിടത്തും ഈ സസ്യം കാണപ്പെടുന്നു.
കര്‍പ്പൂര തുളസി എന്നും ഇതിന് ഇന്ത്യയില്‍ പേരുണ്ട്. പെപ്പര്‍മിന്റ്, പൈനാപ്പിള്‍മിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. 100 ഗ്രാം പുതിനയില്‍ 4.80 ശതമാനം പ്രോട്ടീന്‍. 0.6 ശതമാനം കൊഴുപ്പ്, 2.00 ശതമാനം നാരുകള്‍ , 1.60 ശതമാനം ധാതു ലവണങ്ങള്‍ , 0.20 ശതമാനം കാത്സ്യം , 0.08 ശതമാനം ഫോസ്ഫറസ് , 15.06 മില്ലി ഗ്രാം ഇരുമ്പ്, 50 മില്ലിഗ്രാം വിറ്റാമിന്‍ സി, 27009 യൂണിറ്റ് ‘വിറ്റാമിന്‍ എ’ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന് ധാരാളം ഗുണങ്ങളുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.

ശരീരത്തിനുള്ളിലെ വിഷാണുക്കളെ നശിപ്പിക്കും
തക്കാളി, ഉള്ളി, കക്കരി, പുതീന, കൊത്തമല്ലിയില, വെള്ളരിക്ക എന്നിവ നുറുക്കിയതും വിനാഗിരി, ചെറുനാരങ്ങാനീര് എന്നിവയും ഉപ്പ്, പച്ചമുളകും കൂട്ടി ഉപ്പിലിട്ടത് ഉണ്ടാക്കി നിത്യേന മറ്റ് ആഹാരത്തോടൊപ്പം കഴിക്കുന്നത് ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. ആഹാരവസ്തുക്കളിലുണ്ടാകുന്ന വിഷാണുക്കളെ ഈ അച്ചാര്‍ നശിപ്പിക്കും. ഇത് മൂത്രത്തെ വര്‍ധിപ്പിക്കുന്നതുമൂലം രക്തത്തില്‍ നിന്നും ആവശ്യമായ രാസവസ്തുക്കളെ നീക്കം ചെയ്ത് ശരീരത്തിന് പുതുജീവന്‍ നല്കുന്നു.

ആര്‍ത്തവ വേദന
ചില സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് നല്ല വേദനയുണ്ടാകും. ആ സമയത്തെ വയറുവേദനയ്ക്ക് പുതിനനീരില്‍ കുരുമുളകുപൊടിയും തേനും ചേര്‍ത്ത് കുടിച്ചാല്‍ മതി. വേദനയോടുകൂടിയ ആര്‍ത്തവം മാറാന്‍ ആര്‍ത്തവാരംഭം പ്രതീക്ഷിക്കുന്നതിന്റെ 5 ദിവസം മുമ്പ് മുതല്‍ ആര്‍ത്തവം കാണുന്ന ദിവസം വരെ പുതിനനീര് ചൂടാക്കി അല്പം മധുരവും ചേര്‍ത്ത് ദിവസവും 15 മില്ലി വീതം 3 നേരം കഴിച്ചാല്‍ തീര്‍ച്ചയായും ശമനം ലഭിക്കും.

രക്ത ശുദ്ധീകരണം
പുതിനയില്‍ വളരെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചര്‍മ്മത്തിന്റെ അവസ്ഥകള്‍ ചികിത്സിക്കാനും പുതിന മികച്ചതാണ്

വായ് നാറ്റം ഇല്ലാതാക്കും
രാവിലെ ഒരു കപ്പ് ചൂടുള്ള പുതിന ചായ കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ കൊല്ലുകയും വായ്‌നാറ്റം കുറയ്ക്കുകയും ചെയ്യും മാത്രമല്ല ഇത് തൊണ്ടവേദനയ്ക്കും ഉത്തമമാണ്. പല്ലിലെ പ്ലേക്ക് വൃത്തിയാക്കാനും പുതിന സഹായിക്കുന്നു. വായ്‌നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും പൊതുവായ വായ ശുചിത്വം വര്‍ദ്ധിപ്പിക്കാന്‍ പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള് സഹായിക്കുന്നു.

ദഹന പ്രശ്‌നം ഉണ്ടോ?
ദഹന പ്രശ്‌നങ്ങളെ നേരിടുന്നു ദഹനനാളത്തില്‍ ആവശ്യത്തിലധികം നേരം ഭക്ഷണം നില്‍ക്കുകയാണെങ്കില്‍, അത് ദോഷകരമായ വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഈ ഭക്ഷ്യ നിക്ഷേപം വൃത്തിയാക്കാന്‍ പ്രയാസമാണ്, അതിന്റെ ഫലമായി ശരീരവണ്ണം, ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ പുതിനയിലെ ഗുണങ്ങള്‍ സഹായിക്കുന്നു. ദഹനനാളത്തിലൂടെ ഭക്ഷണം എളുപ്പത്തിലും വേഗത്തിലും കടന്നുപോകാന്‍ പുതിന സഹായിക്കുന്നു. രാവിലെ പുതിന തിളപ്പിച്ച വെള്ളത്തില്‍ അല്‍പംപെപ്പര്‍മിന്റ് ഓയില്‍ ചേര്‍ക്കുന്നത് നിങ്ങളുടെ ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങളെയും നീക്കും.

വിറ്റാമിന്‍ എ, സി,
പുതിനയിലയില്‍ കലോറിയുടെ അളവ് ഏറ്റവും കുറവാണ്. കുറഞ്ഞ അളവില്‍ പ്രോട്ടീനും കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ എ, സി, ബികോംപ്ലക്‌സ് എന്നിവ ഇത് നല്‍കുന്നു. ആരോഗ്യകരമായ ചര്‍മ്മസ്ഥിതി സമ്മാനിക്കുന്നതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി പുതിനയിലകള്‍ നല്‍കുന്ന ഗുണങ്ങള്‍ ഒട്ടും ചെറുതല്ല.

മുലയൂട്ടുന്ന അമ്മയാണോ?
മുലയൂട്ടുന്ന അമ്മമാരുടെ മുലക്കണ്ണിന്റെ ഭാഗങ്ങളില്‍ വ്രണങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്. ഇത് മുലയൂട്ടല്‍ പ്രക്രിയ കൂടുതല്‍ വേദനാജനകവും കഠിനവുമാക്കി മാറ്റുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പുതിന അവശ്യ എണ്ണ ഈ ഭാഗത്ത് പുരട്ടുന്നത് വേദന ലഘൂകരിക്കുന്നതിന് സഹായിക്കുകയും എളുപ്പത്തില്‍ ആശ്വാസം പകരുകയും ചെയ്യും.

ഓര്‍മശക്തി കൂട്ടും
നിങ്ങളുടെ ഓര്‍മശക്തി വര്‍ധിപ്പിച്ചുകൊണ്ട് കൂടുതല്‍ മികച്ചതായി മാറാന്‍ പുതിന ഇലകള്‍ നല്ലതാണ്. പുതിനയില കഴിക്കുന്നത് വഴി നിങ്ങളുടെ ശ്രദ്ധയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും ഉത്തേജിപ്പിക്കാനാകുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. പുതിനയിലയിലെ സജീവ ഘടകങ്ങള്‍ ഓര്‍മ്മ ശക്തിയും മാനസിക ജാഗ്രതയും മെച്ചപ്പെടുത്തി കൊണ്ട് തലച്ചോറിന്റെ ആരോഗ്യത്തെ കാത്തുപരിപാലിക്കുന്നു.

12 Health Benefits of Mint Leaves That You Should Know

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക