13
Sep 2024
Sun
13 Sep 2024 Sun

കൊച്ചി: കുറഞ്ഞ സിനിമകൾ കൊണ്ട് മൊളിവുഡിലെ താര റാണിപദവികളിൽ ഉരുന്ന നടി ആൻ നസ്രിയ. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം നസ്രിയ സിനിമയിൽ നിന്ന് റെസ്റ്റ് എടുത്തു. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ വീണ്ടുമെത്തുക ആണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബേസിൽ ജോസഫ് ആണ് നായകൻ. നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.സി സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’യുടെ മോഷന്‍ പോസ്റ്റര്‍ ഇന്നലെ പുറത്തിറങ്ങി.
ഏറെ വ്യത്യസ്തമായി അണിയിച്ചൊരുക്കിയ പോസ്റ്റര്‍ ഇതിനകം പ്രേക്ഷക സ്വീകാര്യത നേടി കഴിഞ്ഞു.

Sookshmadarshini motion poster of Nazriya Nazim-Basil Joseph film out

ഹാപ്പി ഹവേർസ്എ ന്റർടൈൻമെന്റ്സിന്റെയും എവിഎ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എംസിയുടെ കഥയ്ക്ക് അതുൽ രാമചന്ദ്രൻ, ടിബി ലിബിൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തിനായി ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കുന്നത്.

ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ വീണ്ടും എത്തുന്നത് ആണ് സിനിമയുടെ ഹൈലൈറ്റ്.
ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ്
ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ
കൈകാര്യം ചെയ്യുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.

Sookshmadarshini motion poster of Nazriya Nazim-Basil Joseph film out