ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരം ലൂക് ഫ്‌ളുവേഴ്‌സിനെ വെടിവച്ചുകൊന്നു. പെട്രോള്‍ സ്‌റ്റേഷനില്‍ ഇന്ധനം നിറയ്ക്കാന്‍ കാത്തുനില്‍ക്കവെ കാര്‍മോഷ്ടാക്കളാണ് താരത്തെ കൊലപ്പെടുത്തിയത്. ജൊഹാന്നസ് ബര്‍ഗില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. രാജ്യത്തെ പ്രമുഖ ക്ലബ്ബായ കൈസര്‍ ചീഫ്‌സ് കളിക്കാരനാണ് 24കാരനായ ലൂക്.(south african football player shot killed)
|
രണ്ട് മോഷ്ടാക്കളെത്തി ലൂക്കിനോട് കാറില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെടുകയും ഇവരിലൊരാള്‍ ലൂക്കിനെ വെടിവച്ചുവീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് മോഷ്ടാക്കളിലൊരാള്‍ ലൂക്കിന്റെ കാറുമായി കടന്നുകളഞ്ഞു. 2021ലെ ടോക്കിയോ ഒളിംപിക്‌സില്‍ ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 23 ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ലൂക്ക്. ദക്ഷിണാഫ്രിക്കയുടെ കായികമന്ത്രി സിസി കോഡ് വ ലൂക്കിന്റെ കൊലപാതകത്തെ അപലപിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


