16
May 2023
Mon
16 May 2023 Mon

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു(71) . ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തെലങ്ക്, കന്നഡ, തമിഴ്, മലയാളം ഉള്‍പ്പെടെ ഇരുന്നൂറിലധികം ചിത്രങ്ങളില്‍ ശരത് ബാബു അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ എട്ട് ചിത്രങ്ങളിലാണ് വേഷമിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രജനികാന്ത് നായകനായ അണ്ണാമലൈ, മുത്തു എന്നീ ചിത്രങ്ങളിലൂടെയാണ് ശരത് ബാബു ശ്രദ്ധേയനായത്. ഈ മാസം ആദ്യമാണ് ശരത് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തെ കുറിച്ച് നേരത്തെ വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ചികിത്സയിലിരിക്കെ ശരത് ബാബു സുഖം പ്രാപിച്ചുവരികയാണെന്നും കുടുംബം അറിയിക്കുകയുണ്ടായി. ഇതിനിടെയാണ് വിയോഗം.

1973ല്‍ തെലുങ്ക് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച ശരത് ബാബു കമല്‍ഹാസന്‍ നായകനായ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘നിഴല്‍ നിജമഗിരദു’ എന്ന തമിഴ് ചിത്രത്തിലൂടെ ജനപ്രീതി നേടി. ബോബി സിംഹ നായകനായ ‘വസന്ത മുല്ലൈ’ എന്ന ചിത്രത്തിലാണ് ശരത് ബാബു അവസാനമായി തമിഴില്‍ അഭിനയിച്ചത്.സത്യനാരായണ ദീക്ഷിത് എന്നായിരുന്നു യഥാര്‍ത്ഥ പേര്.