18
Apr 2024
Fri
18 Apr 2024 Fri
Southern California University cancels speech of Indian Muslim student

ന്യൂയോര്‍ക്ക്: യൂനിവേഴ്‌സിറ്റി ഓഫ് സതേണ്‍ കലിഫോര്‍ണിയയില്‍ ഇന്ത്യന്‍ മുസ് ലിം വിദ്യാര്‍ഥിനി അസ്ന തബാസും നടത്താനിരുന്ന ഗ്രാജ്വേഷന്‍ പ്രസംഗം റദ്ദാക്കിയത് വിവാദമായി. ഉയര്‍ന്ന വിദ്യാഭ്യാസ നേട്ടമുണ്ടാക്കിയ അസ്‌ന തബാസും പലസ്തീനിലെ ഇസ്രായേലിന്റെ ആക്രമണത്തെ എതിര്‍ത്തിരുന്നു. അവര്‍ പ്രസംഗിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന വാദമുയര്‍ത്തിയാണ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയുടെ പ്രസംഗം റദ്ദാക്കിയത്.(Southern California University cancels speech of Indian Muslim student)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് 10നാണു പ്രസംഗം നടത്തേണ്ടിയിരുന്നത്. ‘നിങ്ങളെയോ നിങ്ങളുടെ നേട്ടങ്ങളെയോ കുറിച്ചുള്ള വിധിയെഴുത്തല്ല’ ഇതെന്ന് യുഎസസി പ്രൊവോസ്റ്റ് ഗുസ്മാന്‍ പറഞ്ഞു. സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്.സൂക്ഷ്മമായ പരിഗണനയ്ക്ക് ശേഷം, വാലിഡിക്‌റ്റോറിയന്‍ ആയ വിദ്യാര്‍ഥി പ്രസംഗം നടത്തേണ്ടതില്ലെന്ന് തങ്ങള്‍ തീരുമാനിച്ചു. ഇത് നിരാശാജനകമാണെങ്കിലും, പാരമ്പര്യം സുരക്ഷിതത്വത്തിന് വഴിമാറണം… കാംപസ് സുരക്ഷയും സുരക്ഷിതത്വവും എങ്ങനെ മികച്ച രീതിയില്‍ നിലനിര്‍ത്താം എന്നതാണ് ഇവിടുത്തെ വിഷയമെന്നും യൂനിവേഴ്സിറ്റി പ്രസ്താവനയില്‍ പറയുന്നു.

ഇതിന് പിന്നാലെ ഇതില്‍ പ്രതികരിച്ച് തബസ്സും പ്രസ്താവന ഇറക്കി. ‘2024 ലെ വലെഡിക്‌റ്റോറിയന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രഫസര്‍മാര്‍ക്കും സഹപാഠികള്‍ക്കും ആഘോഷത്തിന്റെ സമയമാകേണ്ടതായിരുന്നുവെങ്കിലും മുസ് ലിം വിരുദ്ധ, പലസ്തീന്‍ വിരുദ്ധ ശബ്ദങ്ങള്‍ക്കും എല്ലാവര്‍ക്കും വേണ്ടിയുള്ള മനുഷ്യാവകാശങ്ങളിലുള്ള എന്റെ വിട്ടുവീഴ്ചയില്ലാത്ത വിശ്വാസം നിമിത്തവും ഞാന്‍ വംശീയ വിദ്വേഷത്തിന്റെ ഇരയായെന്ന് അസ്‌ന പറഞ്ഞു. യൂനിവേഴ്‌സിറ്റിയുടെ ഈ തീരുമാനത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ ശബ്ദം നിശബ്ദമാക്കാനുള്ള വിദ്വേഷ പ്രചാരണത്തിന് സര്‍വകലാശാല വഴങ്ങുന്നതില്‍ അഗാധമായ നിരാശയുണ്ട്. വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ എനിക്ക് അത്ഭുതമില്ല. നാലുവര്‍ഷമായി എന്റെ വീടായി മാറിയ എന്റെ സ്വന്തം സര്‍വകലാശാല എന്നെ ഉപേക്ഷിച്ചതില്‍ താന്‍ ആശ്ചര്യപ്പെടുന്നുവെന്നും തബാസ്സും പറഞ്ഞു.

യുഎസ്സ്സി തബസ്സത്തിന്റെ പേരെടുത്തു പറയാതെ അവര്‍ ചിനോ ഹില്‍സില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കക്കാരനാണെന്നാണ് പറയുന്നത്. ബയോ മെഡിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ അസ്‌ന ഈ ദൗത്യത്തിനു 2020ല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും അന്ന് കോവിഡ് മൂലം അതു നടന്നില്ല. 3.98 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജിപിഎ ഉള്ളവരെ മാത്രമേ ഗ്രാഡുവേഷന്‍സ്പീച്ചിന് സര്‍വ കലാശാല പരിഗണിക്കൂ. എന്നാല്‍ മികവു തെളിയിച്ചിട്ടും അസ്‌ന തബസ്സുമിന്റെ പ്രഭാഷണം യൂനിവേഴ്‌സിറ്റി റദ്ദാക്കുകയും ചെയ്തിരിക്കുന്നു.