പ്രായപൂർത്തിയായവർക്ക് അശ്ലീലവീഡിയോകൾ ആസ്വദിക്കാൻ പോൺ പാസ്പോർട്ടുമായി സ്പെയിൻ. പോൺ പാസ്പോർട്ട് എന്നറിയപ്പെടുന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചാണ് സ്പെയിൻ പ്രായപൂർത്തിയാവാത്തവർക്ക് പോൺ വീഡിയോകൾ ലഭിക്കാനുള്ള സാധ്യത തടയുന്നത്.
|
പോൺ പാസ്പോർട്ട് ഉപയോഗിച്ച് പ്രായപൂർത്തിയായവർക്ക് അശ്ലീലവീഡിയോകൾ തടസ്സംകൂടാതെ കാണാനുമാവും. ഡിജിറ്റൽ വാലറ്റ് ബീറ്റ എന്ന പദ്ധതിയുടെ ഭാഗമായാണ് സ്പെയിൻ പോൺ പാസ്പോർട്ട് എന്ന മൊബൈൽ ആപ് വികസിപ്പിച്ചത്. അധികം വൈകാതെ തന്നെ പോൺപാസ്പോർട്ട് സ്പെയിൻ അവതരിപ്പിക്കും.
സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ സഹായത്തോടെ വേണം ഉപയോക്താക്കൾ തങ്ങളുടെ പ്രായം മൊബൈൽ ആപ്ലിക്കേഷനിൽ തെളിയിക്കേണ്ടത്. പ്രായപൂർത്തിയായെന്ന് തെളിയിക്കുന്നതോടെ അശ്ലീലവീഡിയോകൾ കാണുന്നതിന് ആപ്പിൽ അനുമതി ലഭിക്കും. ആപ്പിൽ നൽകുന്ന പോൺ ക്രെഡിറ്റുകൾ ഉപയോഗിച്ച് അംഗീകൃത പോൺസൈറ്റുകൾ സന്ദർശിച്ച് ഉപയോക്താക്കൾക്ക് വീഡിയോകൾ കാണാനാവും.
ആപ് തയ്യാറാക്കി നൽകുന്ന ക്യുആർ കോഡ് ഉപയോഗിച്ചാണ് പോൺസൈറ്റുകളിലെ വീഡിയോകൾ ഉപയോക്താക്കൾ കാണേണ്ടത്.കുട്ടികൾക്ക് അശ്ലീലവീഡിയോകൾ ലഭ്യമാവുന്നത് വിലക്കുന്ന യൂറോപ്യൻ യൂനിയന്റെ നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി.


