|
മാഡ്രിഡ്: സ്പാനിഷ് മുന്‍ ഫുട്ബോള്‍ താരം സെസ്‌ക് ഫാബ്രിഗാസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 16-ാം വയസില്‍ ആഴ്സണലിലൂടെയാണ് ഫാബ്രിഗാസ് പ്രൊഫഷണല്‍ ഫുട്ബോളിലെത്തുന്നത്. ആഴ്സണലിനെ കൂടാതെ ബാഴ്‌സലോണ, ചെല്‍സി, മൊണാക്കോ ക്ലബ്ബുകള്‍ക്കായും കളിച്ച 36-കാരനായ ഫാബ്രിഗാസ്, കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ രണ്ടാം ഡിവിഷന്‍ ടീമായ കോമോയിലാണ് കളിച്ചത്. ബാഴ്‌സലോണ അക്കാദമിയായ ലാ മാസിയയില്‍ നിന്നാണ് 16-ാം വയസില്‍ താരം ആഴ്സണലിലെത്തുന്നത്. ക്ലബ്ബ് കരിയറില്‍ രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, രണ്ട് എഫ്എ കപ്പ്, ഒരു ലാ ലിഗ കിരീടം, ഒരു ക്ലബ്ബ് ലോകകപ്പ്, ഒരു യുവേഫ സൂപ്പര്‍ കപ്പ് എന്നിവയടക്കം 14 കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
സ്പെയ്ന്‍ ദേശീയ ടീമിനൊപ്പം 2008, 2012 വര്‍ഷങ്ങളില്‍ യൂറോ കപ്പ് കിരീടം സ്വന്തമാക്കി. 2010-ല്‍ ലോകകപ്പും. കഴിഞ്ഞ സീസണിനിടെ ആഴ്സണല്‍ അക്കാദമിയിലെത്തിയ ഫാബ്രിഗാസ് കോച്ചിങ് ലൈസന്‍സ് സ്വന്തമാക്കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





