അയാള്‍ എന്റെ കാല്‍ തല്ലിയൊടിച്ചു; ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു, ഇപ്പോഴത്തെ ഭര്‍ത്താവ് പാവം, എന്റെ ഫോണ്‍ പോലും നോക്കാറില്ല’… ടോക്‌സിക് റിലേസന്‍ഷിപ്പിനെ കുറിച്ച് വെളിപ്പെടുത്തി
|
മലയാളികള്‍ക്ക് സുപരിചിതയാണ് നടിയും അവതാരകയും ബോഡി ബില്‍ഡറുമായ ശ്രിയ അയ്യര്‍. റിലേഷന്‍ഷിപ്പില്‍ വളരെ മോശം അനുഭവം നേരിട്ടതിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് അവരിപ്പോള്‍.
മുന്‍പ് മോഡല്‍ ബഷീര്‍ ബഷിയുമായി റിലേഷന്‍ ഉണ്ടായിരുന്ന സമയത്ത് അയാള്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു എന്നാണ് ശ്രിയ പറയുന്നത്. അയാള്‍ തന്റെ കാല്‍ തല്ലിയൊടിച്ചിട്ടുണ്ടെന്നും, ഒന്നിനും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയായിരുന്നു അന്നെന്നും ശ്രിയ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ശ്രിയയുടെ വാക്കുകള്‍ ഇങ്ങനെയാണ്… ‘ആത്മഹത്യ ചെയ്യാന്‍ അന്ന് തീരുമാനിച്ചത് ശരിയാണെന്ന് തന്നെ പറയാം. കാരണം അന്നത്തെ സഹാചര്യം അതായിരുന്നു. ഇന്നാണെങ്കില്‍ ഞാനത് ചെയ്യില്ല. ആ സിറ്റുവേഷന്‍ ഓര്‍മ്മിക്കുമ്പോള്‍ ഇന്നും സങ്കടം വരും. അന്ന് അച്ഛനെയും അമ്മയെയും കുറിച്ചോന്നും ഓര്‍മ്മ വന്നില്ല. എന്നാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ശേഷമാണ് എന്ത് വന്നാലും കൂടെയുണ്ടാവുമെന്ന പിന്തുണയുമായി അമ്മ വന്നത്. ഒരു തവണ മരിക്കാനായി കൈ മുറിച്ചതിന് ഏഴ് സ്റ്റിച്ചോളം ഇട്ടിട്ടുണ്ടായിരുന്നു. ആ പാട് മറക്കാന്‍ വേണ്ടിയാണ് അവിടെ ടാറ്റു അടിച്ചത്. അന്നുണ്ടായിരുന്ന റിലേഷന്‍ കാരണം അമ്മയ്ക്ക് എന്നോട് ദേഷ്യമായിരുന്നു. ആരും കൂടെയില്ലാത്തൊരു സാഹചര്യമാണല്ലോ എന്ന് തോന്നിയപ്പോഴാണ് അങ്ങനെ ചെയ്തത്. പിന്നെ അമ്മ തന്ന മോട്ടിവേഷനാണ് എന്റെ തലവര മാറ്റിയത്. എനിക്ക് വേണ്ടി അച്ഛനും അമ്മയുമുണ്ടെന്ന തോന്നല്‍ വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി ജീവിക്കാന്‍ തോന്നി. ഞാന്‍ കാര്‍ വാങ്ങിയപ്പോഴൊക്കെ അച്ഛന് വലിയ സന്തോഷമായി. അവരെയും കൂട്ടി പോയാണ് വാങ്ങിയത്. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് എനിക്ക് അച്ഛനെ നഷ്ടമായി. കാശിയില്‍ പോയി തിരികെ നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനില്‍ വച്ചായിരുന്നു അച്ഛന്റെ മരണം. മാത്രമല്ല എന്റെ വിവാഹം അദ്ദേഹം കാണുകയും ഞങ്ങളെ അനുഗ്രഹിക്കുകയുമൊക്കെ ചെയ്തിട്ടാണ് പോയത്.
അന്നത്തെ ആ റിലേഷനില്‍ അദ്ദേഹം എന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു. എന്റെ കാല്‍ തല്ലിയൊടിക്കുക വരെ ചെയ്തു. മാത്രമല്ല ഒന്നിനും സ്വതന്ത്ര്യമില്ലാത്ത അവസ്ഥയായിരുന്നു. എന്റെ ഫോണിലേക്ക് കോള്‍ വരുന്നത് പോലും നോക്കും. എന്നെ ആരൊക്കെ വിളിച്ചു, എന്തൊക്കെ സംസാരിച്ചു, എന്നൊക്കെ അയാള്‍ പരിശോധിക്കുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ ഭര്‍ത്താവ് പാവമാണ്. എന്റെ ഫോണ്‍ പോലും തുറന്ന് നോക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ് പോയ കാര്യത്തെ പറ്റി അധികം സംസാരിക്കണ്ട, ഈ നിമിഷം അങ്ങനെയങ്ങ് ജീവിച്ച് പോകാമെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. എനിക്കും ഇപ്പോഴത്തെ ഭര്‍ത്താവായ ജെനുവിനും മുന്‍പ് വേറെ റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. അതൊക്കെ അവസാനിച്ചു. ഇപ്പോള്‍ പുതിയ ജീവിതമാണെന്ന് മാത്രമേ ചിന്തിക്കുന്നുള്ളു. നമ്മള്‍ വിവാഹം കഴിച്ചാലും ഇതുപോലെയുള്ള വിവാദങ്ങള്‍ ഉണ്ടാവും. പല ആളുകളും പഴയകഥയും കുത്തിപ്പൊക്കി കൊണ്ട് വന്നേക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. എന്റെ കല്യാണത്തെ കുറിച്ചുള്ള വിവരം പങ്കുവെച്ചുള്ള പോസ്റ്റ് ഇട്ടതിന് ശേഷം മറ്റവന്‍ എവിടെ എന്നൊക്കെ ചോദിച്ച് ചിലര്‍ വന്നിരുന്നു- അവര്‍ പറഞ്ഞു.


