31
Feb 2023
Sat
31 Feb 2023 Sat

കോഴിക്കോട്: പ്രവർത്തന മികവ് പരിഗണിച്ച് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേർസ് ) കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിന് ലഭിച്ചു. ആശുപത്രി മാനേജ്മെന്റ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

20 വർഷം മുമ്പ് ഇന്ത്യയിലെ ആദ്യത്തെ എൻഎബിഎച്ച് അംഗീകാരം അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാമിൽ നിന്ന് ഏറ്റുവാങ്ങിയ ഡോ.അബ്ദുല്ല ചെറയക്കാട്ടാണ് സ്റ്റാർകെയറിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും. കോഴിക്കോടിന് പുറമെ ഒമാനിലും യു.എ.ഇയിലും സ്റ്റാർകെയറിന് ആശുപത്രി ശൃംഖലകളുണ്ട്.

ദേശീയ അംഗീകാരത്തിലൂടെ സ്റ്റാർകെയറിന്റെ കഡിൽസ് പ്രസവ വിഭാഗം, ഹൈ​റിസ്ക് പ്രെഗ്നൻസി കെയർ, വാസ്‌കുലാർ സർജറി, ഇ.എൻ.ടി, ബോണ്ട് ​ ഓർത്തോപീഡിക്സ് ആൻഡ് സ്‌പൈൻ സർജറി, ലേസർ ആൻഡ് ലാപ്റോസ്‌കോപ്പിക് സർജറി വിഭാഗം, പ്രോക്‌ടോളജി വിഭാഗം, പീഡിയാട്രിക് സർജറി വിഭാഗം എന്നിവയുടെ സേവനം കൂടുതൽ മികവോടെ ലഭ്യമാകുമെന്ന് ഡോ.അബ്ദുല്ല ചെറയക്കാട്ട്, സിഇഒ സത്യ, ക്വാളിറ്റി വിഭാഗം ഹെഡ് ഡോ. ഫിബിൻ തൻവീർ, ക്വാളിറ്റി മാനേജർ പ്രവീൺ ജെ, വൈശാഖ് സുരേഷ് (മാർക്കറ്റിങ്) എന്നിവർ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക