ബിനീഷ് ബാസ്റ്റിനുമായി പ്രണയത്തിലാണോ, വിവാഹവാര്‍ത്ത സത്യമാണോ..? ചോദ്യങ്ങളോട് പ്രതികരിച്ച് അനുമോള്‍
|
മഴവില്‍ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെ മിനിസ്‌ക്രീനില്‍ എത്തിയ അനുമോള്‍ കുട്ടിക്കളിയിലൂടെ പ്രേക്ഷകരുടെ ഇടയിലേയ്ക്ക് ചേക്കേറിയ താരമാണ്. പിന്നീട് സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയിലൂടെ പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നു. ഏതാനും സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോള്‍ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍.
വിവാഹവും പ്രണയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ ഇപ്പോള്‍ അനുമോള്‍ പറഞ്ഞ ഒരു കാര്യം വൈറലായിരിക്കുകയാണ്. നടന്‍ ബിനീഷ് ബാസ്റ്റിനുമായി അനുവിന്റെ വിവാഹം നടക്കാന്‍ പോകുന്നുവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. ഇപ്പോള്‍ അനു മോള്‍ തന്നെ ഇതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. ബിനീഷും താനും വിവാഹം കഴിക്കാന്‍ പോകുന്ന് എന്നത് വ്യാജ വാര്‍ത്തയാണെന്നും മറ്റൊരു പെണ്‍കുട്ടിയുമായാണ് ബിനീഷിന്റെ വിവാഹമെന്നും അനു മോള്‍ പറഞ്ഞു. ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് പലരുടേയും മനസ്സിന്റെ കുഴപ്പമാണെന്നും അനു മോള്‍ പറയുന്നു.
അനുമോളുടെ വാക്കുകള്‍: ബിനിഷേട്ടനും ഞാനുമല്ല, വേറൊരു പെണ്‍കുട്ടിയും ആയാണ് ബിനീഷേട്ടന്റെ കല്യാണം. ബിനീഷേട്ടന്‍ എന്റെ സ്വന്തം ചേട്ടനാണ്. ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് പലരുടേയും മനസ്സിന്റെ കുഴപ്പമാണ്. പലപ്പോഴും അങ്ങനെ തെറ്റായ വാര്‍ത്തകള്‍ വരുന്നത് ചിലര്‍ വാര്‍ത്ത കൊടുക്കുന്ന ക്യാപ്ഷന്‍ കൊണ്ടാണ്.. ചിലര്‍ വീഡിയോ മുഴുവന്‍ കാണാതെയോ ലിങ്ക് തുറക്കാതെയോ ക്യാപ്ഷന്‍ മാത്രം കണ്ട് കാര്യം മനസ്സിലാക്കും. സാധാരണ വീട്ടമ്മമാരൊന്നും വീഡിയോ ലിങ്ക് തുറന്നുനോക്കാന്‍ പോകുന്നില്ല. അത് കൊണ്ടാണ് ഇങ്ങനെ വാര്‍ത്തകള്‍ വരുന്നത്. കല്യാണം ആവുമ്പോള്‍ സോഷ്യല്‍ മീഡിയയെ അറിയിക്കുമെന്നും എല്ലാ കാര്യങ്ങളും താന്‍ എല്ലാവരേയും അറിയിക്കാറുണ്ടെന്നും അനു പറഞ്ഞു. നിങ്ങളെ അറിയിച്ചിട്ടേ ബന്ധുക്കളെ പോലും അറിയിക്കൂ, വിളിച്ചില്ലെങ്കിലും നിങ്ങള്‍ വരും എന്നറിയാം, അനുമോള്‍ പറഞ്ഞു.


