ലിന്‍സ മീഡിയയുടെ ബാനറില്‍ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം ‘Stars in the Darkness’ബഹ്‌റൈനിലുള്ള ചിത്രീകരണം പൂര്‍ത്തികരിച്ചു. രണ്ട് പ്രത്യേകതകളുമായാണ് ചിത്രം റിലീസിങ്ങിനൊരുങ്ങുന്നത്.
Al-3D ആനിമേഷനിലൂടെ കടന്നുപോകുന്ന ആദ്യത്തെ മലയാള ഹ്രസ്വചിത്രം എന്നതാണ് ആദ്യത്തെ പ്രത്യേകത. കഥ – തിരക്കഥ -സംഭാഷണം- സംവിധാനം എല്ലാം ബഹ്‌റൈനില്‍ നിന്നുള്ള ഒരു വനിത നിര്‍മിക്കുന്നു എ്ന്നതാണ് രണ്ടാമത്തെ പ്രത്യേകത.
|
ബഹ്‌റൈന്‍ കലാ- സാംസ്‌ക്കാരികരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ലിനി സ്റ്റാന്‍ലി നിരവധി ആല്‍ബങ്ങളില്‍ പാടുകയും അഭിനയിക്കുകയും എഴുത്തിന്റെ രംഗത്ത് കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
പലവിധ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന’ Starts in the Darknsse ചിത്രത്തിന്റെ പൂജാ ചടങ്ങ് ബഹ്‌റൈന്‍ SNCS ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ബഹ്‌റൈന്‍ സോപാന ഗുരു സന്തോഷ് കൈലാസ്, സാമൂഹിക പ്രവര്‍ത്തകനായ ചാള്‍സ് ആലുക്ക, SNCS പ്രസിഡന്റ് കൃഷ്ണകുമാര്‍, മുതിര്‍ന്ന കഥകളി നടനായ കലാമണ്ഡലം കരുണാകര കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആരംഭം കുറിച്ച ഈ ചലച്ചിത്ര സംരംഭത്തിന് സോപാനം ഗുരു സന്തോഷ് കൈലാസ് സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ചാള്‍സ് ആലുക്ക First Clap നിര്‍വ്വഹിക്കുകയും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ സ്റ്റാന്‍ലി തോമസ്, വിനോദ് ആറ്റിങ്ങല്‍, സംവിധായിക ലിനി സ്റ്റാന്‍ലി, ക്യാമറ മാന്‍ Jacob Creative Bees എന്നിവര്‍ ചേര്‍ന്ന് ടൈറ്റില്‍ റിലീസിങ്ങും ചെയ്തു. തുടര്‍ന്ന് ചിത്രത്തിന്റെ ചില ഭാഗങ്ങളുടെ ചിത്രീകരണവും നടന്നു.
ബഹ്‌റൈനിലും നാട്ടിലും അറിയപ്പെടുന്ന റേഡിയോ, ടെലിവിഷന്‍, സ്റ്റേജ് ഷോകളുടെ അവതാരകനും, ചലച്ചിത്ര- നാടക നടനുമായ വിനോദ് നാരായണനും, സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമില്‍ സജീവമായ കലാകാരി സമിത മാക്‌സോയും പ്രധാന കഥാപാത്രങ്ങളായി വരുന്ന ചലച്ചിത്രത്തില്‍ Dr. രാജി, സ്റ്റാന്‍ലി തോമസ്, പ്രജോദ് കൃഷ്ണ, പ്രശാന്ത് Remix , ചാള്‍സ് ആലുക്ക, ആരോണ്‍ സ്റ്റാന്‍ലി, മീനാക്ഷി ഉദയന്‍ തുടങ്ങി 40 ഓളം കലാകാരന്‍ന്മാര്‍ വിവിധ വേഷങ്ങളില്‍ അഭിനയിക്കുന്നു.
എഐ-3ഡി ആനിമേഷന്‍ : MAYANS VFX തിരുവനന്തപുരം, സിനിമാറ്റോഗ്രാഫി: Jacob creative Bees, സംഗീതം: പ്രജോദ് കൃഷ്ണ, ഡാന്‍സ് കൊറിയോഗ്രാഫി : പ്രശാന്ത് Remix , പോസ്റ്റര്‍ ഡിസൈന്‍ : Blitz മീഡിയ, മേക്കപ്പ് : റോഷിത്, സ്റ്റില്‍സ് : കൃഷ്ണജിത്ത് , ട്രാന്‍സ്‌പോര്‍ട്ട്: ഷഫീക് കൊല്ലം എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.


