21
Mar 2025
Tue
21 Mar 2025 Tue
State environmental impact committee given green signal for Wayanad Tunnel Road

വയനാട് തുരങ്ക പാത നിര്‍മാണത്തിന് വ്യവസ്ഥകളോടെ അനുമതി നല്‍കി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നതടക്കമുള്ള 25 വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. 30 കിലോമീറ്ററാണ് തുരങ്ക പാതയുടെ നീളം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി കൂടി ലഭിച്ചതോടെ തുരങ്ക പാത നിര്‍മാണത്തിന്റെ പ്രാഥമിക നടപടികളുമായി സര്‍ക്കാര്‍ ഉടന്‍ മുന്നോട്ടുപോകും.പദ്ധതിക്ക് 2043 കോടി രൂപയുടെ ഭരണാനുമതിയും 2134 കോടി രൂപയുടെ സാമ്പത്തികാനുമതിയും നേരത്തെ നല്‍കിയിരുന്നു.
ഈ മാസം ഒന്നാം തീയതിയാണ് പരിസ്ഥിതി ആഘാത സമിതിയുടെ ശുപാര്‍ശ സര്‍ക്കാരിന് കൈമാറിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക