24
Nov 2024
Fri
24 Nov 2024 Fri
State government issue order to re investigate Kodakara Black money case

‌തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് തന്റെ ഓഫിസിലേക്കു ഡിജിപിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുകയും തുടരന്വേഷണത്തിന് ഉത്തരവിറക്കുകയുമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫിസിലേക്ക് പണമൊഴുകിയെന്നതടക്കമുള്ള പാര്‍ട്ടിയുടെ മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി. കേസിൽ പുനരന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും നിർദേശം നൽകിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിജിപിയെ മുഖ്യമന്ത്രി ഓഫിസിലേക്ക് വിളിച്ച് വരുത്തിയ ശേഷമായിരുന്നു തുടരന്വേഷണത്തിൽ ഉത്തരവ് നൽകിയത്. സംസ്ഥാന പോലീസിന്റെ പ്രത്യേക സംഘമായിരിക്കും അന്വേഷിക്കുക. തുടരന്വേഷണത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇരിങ്ങാലകുട കോടതിയില്‍ റിപോര്‍ട്ട് നല്‍കുകയും ചെയ്യും.
കോടതിയുടെ അനുമതി കൂടി വാങ്ങിയിട്ടാകും തുടരന്വേഷണം നടത്തുക. അതിന് മുന്‍പ് വെളിപ്പെടുത്തലുകള്‍ നടത്തിയ തിരൂര്‍ സതീഷിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫിസിലേക്ക് പണമൊഴുകിയെന്നും തൃശൂര്‍ ബിജെപി ഓഫിസില്‍ കോടികള്‍ക്ക് താൻ കാവല്‍ നിന്നിട്ടുണ്ടെന്നും കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുന്‍ ജില്ലാ ട്രഷറര്‍ ആണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക