മോഷ്ടിച്ച് ദുബയിലേക്ക് കടത്താന്‍ ശ്രമിച്ച ആഡംബര കാറുകള്‍ ബ്രിട്ടനില്‍ പിടികൂടി. പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരങ്ങളുടെ ഫെരാരി, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് കാറുകളാണ് മോഷ്ടാക്കള്‍ ദുബയിലേക്ക് കടത്താന്‍ ശ്രമിച്ചത്. തുറോക്കിലെ ലണ്ടന്‍ ഗേറ്റ് വേ തുറമുഖത്ത് കണ്ടെയ്‌നറിലാക്കിയ നിലയിലാണ് എസ്സക്‌സ് പൊലീസ് ആഡംബര കാറുകള്‍ കണ്ടെത്തിയത്.
|
കാറുകള്‍ രണ്ടും ഉടമകള്‍ക്ക് തിരിച്ചുകൊടുത്തുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഫുട്‌ബോള്‍ താരങ്ങളുടെ പേരുകള്‍ പൊലീസ് പുറത്തുവിട്ടില്ല. നൂറിലധികം അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി.
ആഡംബരകാറുകള്‍ മോഷ്ടിക്കുന്ന സംഘം വാഹനം പൊളിച്ചു പാര്‍ട്‌സുകളായോ മുഴുവനായോ പശ്ചിമേഷ്യയിലേക്കോ ആഫ്രിക്കയിലേക്കോ കടത്തുകയാണ് ചെയ്യുകയെന്ന് പൊലീസ് പറഞ്ഞു. മോഷണം വര്‍ധിച്ചതോടെ എസ്സക്‌സ് പൊലീസ് ഇതു തടയുന്നതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





