|
ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിലേയ്ക്ക് വയ്ക്കുകയാണ് നമ്മളിൽ പലരുടെയും പതിവ്. എന്നാൽ ഇങ്ങനെ എത്ര ദിവസം വരെ കുക്ക് ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ വെക്കാറുണ്ട്?
ഒഴിവാക്കാൻ ഉള്ള ഭക്ഷണം ആണെങ്കിൽ പോലും അത് എടുത്ത് ഫ്രിഡ്ജിൽ വച്ച ശേഷം മാത്രം എടുത്ത് കളയുന്ന സ്വഭാവമാണ് മലയാളികൾക്ക്. ഫ്രിഡ്ജിൽ വക്കുന്ന ഭക്ഷണങ്ങൾ അങ്ങനെ കുറെ നാൾ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആരോഗ്യ വിതക്തർ പറയുന്നത്. പണ്ടുള്ളവർ പലപ്പോഴും ദൈനംദിനത്തിന് ആവശ്യമായുള്ള ഭക്ഷണം മാത്രമാണ് പാകം ചെയ്തിരുന്നത് അതുകൊണ്ട് തന്നെ ഫ്രിഡ്ജിൻ്റെ ആവശ്യം വരാറില്ല.
ആവശ്യത്തിന് മാത്രം പാകം ചെയ്തു കഴിക്കുന്നതാണ് എപ്പോളും ആരോഗ്യത്തിന് നല്ലത്. ഒരിക്കലും ചൂടാക്കി കഴിക്കാം എന്ന് കരുതി കൂടുതൽ ഉണ്ടാക്കി ഫ്രിഡ്ജിൽ store ചെയ്യരുത്. Maximum 2 ദിവസത്തേക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നതിൽ തെറ്റില്ല.എന്നൽ അത് 5-7 ദിവസം വച്ച് ചൂടാക്കി കഴിക്കരുത്. ചോറ് പോലുള്ള ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും കേടായി പോകാറുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ചാലും കേടാകാറില്ല. പക്ഷെ കറന്റ് പോകില്ലെന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ സൂക്ഷിക്കാൻ പാടൂള്ളൂ.
ഓരോ ഭക്ഷണങ്ങളും എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം
▫️SALAD: ഒരു ദിവസം, ഏറിയാൽ രണ്ടുദിവസം. ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്താൽ ഉടൻ കഴിക്കണം. ഫ്രീസറിൽ വക്കാൻ പാടില്ല.
▫️ ഫിഷ് – മീൻ വേഗത്തിൽ കേടാവും. ഒന്ന് മുതൽ മൂന്ന് ദിവസം വരെ മാത്രം ഫ്രിഡ്ജിൽ വയ്ക്കുക. ഫ്രോസൺ ചെയ്ത മീൻ മൂന്ന് മാസം വരെ ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്.
▫️പഴവർഗങ്ങൾ: ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കാതെ കഴിക്കുന്നതാണ് നല്ലത്. വച്ചാൽ നല്ലതുപോലെ കഴുകി കഴിക്കാൻ ശ്രദ്ധിക്കണം.
▫️ packed foods: പാക്കറ്റുകളിലെ എക്സ്പയറി ഡേറ്റ് നോക്കി മാത്രം ഉപയോഗിക്കുക.
▫️ മാംസാഹാരങ്ങൾ: ചിക്കൻ, ബീഫ് പോലുള്ളവ പാകം ചെയ്തതും ചെയ്യാത്തതും രണ്ട് മുതൽ മൂന്ന് ദിവസം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക. കാരണം രണ്ട് ദിവസത്തിൽ കൂടുതൽ പഴക്കമുള്ള ഈ ഭക്ഷണങ്ങൾ പുറത്ത് ദീർഘനേരം വച്ചാൽ ബാക്ടീരിയ വേഗത്തിലുണ്ടാകും
ഫ്രിഡ്ജിൻ്റെ താപനില
ഫ്രിഡ്ജിൻ്റെ താപനില എപ്പോഴും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഫ്രിഡ്ജിലെ താപനില 40 ഡിഗ്രി ഫാരൻഹീറ്റും ഫ്രീസറിൽ 0 ഡിഗ്രി ഫാരൻഹീറ്റുമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. ഒരു ഭക്ഷണവും ചൂടോടുകൂടി ഫ്രിഡ്ജിൽ വെക്കാൻ പാടില്ല. ഒരിക്കൽ ചൂടാക്കിയ ഭക്ഷണം പിന്നീട് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.
Keeping food in the fridge? know these tips


