വയനാട് മാനന്തവാടിയില്‍ പ്രതിയുമായ പോയ പോലീസ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. വഴിയോര കച്ചവടക്കാരന്‍ വള്ളിയൂര്‍ക്കാവ് തോട്ടുങ്കല്‍ ശ്രീധരന്‍ (65) ആണ് മരിച്ചത്. ശ്രീധരനെ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് ജീപ്പ് മറിഞ്ഞത്.
|
സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവല്‍, വി. കൃഷ്ണന്‍ എന്നിവര്‍ക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇന്ന് 3 മണിയോടെ വള്ളിയൂര്‍ക്കാവ് ഓട്ടോസ്റ്റാന്‍ഡിന് സമീപത്ത് വച്ചായിരുന്നു അപകടം.
അതേസമയം ശ്രീധരന്റെ മരണത്തില്‍ തീരുമാനമാകാതെയും ആര്‍ഡിഒ വരാതെയും പോലീസ് ജീപ്പ് മാറ്റാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചു. ജീപ്പിന്റെ ടയറുകള്‍ തേഞ്ഞുതീര്‍ന്നതാണ് അപകടകാരണമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ആര്‍ഡിഒ സ്ഥലത്തെത്തി പരിശോധന നടത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





