കോട്ട കിനാബാലു: ബോര്‍ണിയോ ദ്വീപിലെ മലേഷ്യന്‍ സംസ്ഥാനമായ സബയുടെ തീരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ (ഡടഏട) അറിയിച്ചു. മലേഷ്യന്‍ സമയം പുലര്‍ച്ചെ 12.57-ഓടെയാണ് ഭൂചലനമുണ്ടായത്.
|
സബയുടെ തലസ്ഥാനമായ കോട്ട കിനാബാലുവില് നിന്ന് 100 കിലോമീറ്ററില്‍ താഴെ മാത്രം അകലെ വടക്കുകിഴക്കന്‍ മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ 619.8 കിലോമീറ്റര്‍ ആഴത്തിലാണ് സ്ഫോടനം നടന്നതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.
സുനാമി ഭീഷണിയില്ല
ഭൂചലനം വലിയ ആഴത്തിലായതിനാല്‍ സുനാമിക്ക് സാധ്യതയില്ലെന്ന് യുഎസ് സുനാമി വാണിംഗ് സെന്റര്‍ അറിയിച്ചു. അതിനാല്‍ സുനാമി മുന്നറിയിപ്പുകള്‍ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. നാശനഷ്ടങ്ങള്‍ക്കോ ജീവഹാനിക്കോ ഉള്ള സാധ്യത കുറവാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നിരീക്ഷണം തുടരുന്നു
ഭൂചലനത്തിന്റെ തീവ്രത 6.8 ആണെന്നാണ് മലേഷ്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ങലങേമഹമ്യശെമ) രേഖപ്പെടുത്തിയിരിക്കുന്നത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. സബയുടെ പടിഞ്ഞാറന്‍ തീരത്തും സരാവാക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.



